കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ ഒരാള്‍ യോഗ ചെയ്യുന്ന ദൃശ്യം ലൂസി ഗാഗ്‌നോണ്‍ എന്ന ഫോട്ടോഗ്രാഫറുടെ കാമറയില്‍ പതിഞ്ഞു. ഏകപാദ ശീര്‍ഷാസനത്തോടു സാമ്യമുള്ള അഭ്യാസം കാട്ടുന്നത് ഒരു അണ്ണാനാണെന്നു മാത്രം. പൂന്തോട്ടത്തില്‍ പക്ഷികളുടെ ഫോട്ടോയെടുത്തു കൊണ്ടിരുന്നപ്പോഴാണു ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന അണ്ണാനെ കണ്ണില്‍പെട്ടത്.
അകലെനിന്നു വെറുതെ അവന്റെ ചില ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു. പിന്നീട് ചിത്രങ്ങള്‍ വിശദമായി നോക്കിയപ്പോഴാണു കാല്‍ തലയ്ക്കു മുകളില്‍ വച്ചുകൊണ്ടുള്ള യോഗാഭ്യാസം കാണാനിടയായതെന്നു അവര്‍ പറയുന്നു. പെര്‍ഫോമന്‍സ് പൊതുവേ ഇവരുടെ വീക്ക്‌നെസ് ആണെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പുറത്തു പോയി അണ്ണാനെ കണ്ടുപിടിച്ചു കുറേ പടങ്ങള്‍ കൂടി എടുക്കുകയെന്നതാണു ഇനിയുള്ള തന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.