മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യപ്രശ്‌നത്തിന് പരിഹാരമാകുന്നു

tvm-malinyamനെയ്യാറ്റിന്‍കര: മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യകൂമ്പാരത്തിന് പരിഹാരമാകുന്നു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ഇന്റര്‍ ലോക്ക് സംവിധാനം ആവിഷ്കരിക്കുന്നതിന്റെ നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇതോടനുബന്ധിച്ചാണ് സിവില്‍ സ്റ്റേഷന്റെ പ്രവേശന കവാടത്തിനു സമീപത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള നടപടി ഇന്നലെ തുടങ്ങിയത്.

ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം നിറഞ്ഞതാണ് ഈ കൂമ്പാരം. ചിലപ്പോഴൊക്കെ ഈ മാലിന്യങ്ങള്‍ കത്തിക്കാറുമുണ്ട്. സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കു വന്നുപോകുന്ന ഗുണഭോക്താക്കള്‍ക്കും മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുള്ള പുക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാലിന്യങ്ങളുടെ സ്രോതസ്സില്‍ ഇവിടുത്തെ ഓഫീസുകളും ഉള്‍പ്പെടുന്നതിനാല്‍ ജീവനക്കാര്‍ പൊതുവേ പരാതി പറയാറില്ലത്രെ. സിവില്‍ സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്തേയ്ക്കും മാലിന്യപുക വ്യാപിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Related posts