ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റുമായി ഫ്രഷ് ടു ഹോം

bis-fishബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റ്, “ഫ്രഷ് ടു ഹോം’ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍ ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു.ഇടനിലക്കാരെ ഒഴിവാക്കി മത്സ്യബന്ധനത്തൊഴിലാളികളില്‍നിന്ന് നേരിട്ട് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പുതിയ സംരംഭത്തെ അദ്ദേഹം അനുമോദിച്ചു.

കൊച്ചി ആസ്ഥാനമായി 2012ല്‍ മാത്യു ജോസഫ് ആരംഭിച്ച “സീ ടു ഹോം’ എന്ന സ്ഥാപനമാണിത്. ബംഗളൂരു, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇപ്പോള്‍ സേവനം ലഭ്യമാക്കിയിട്ടുണെ്ടന്ന് കമ്പനി സിഇഒ ഷാന്‍ കടവില്‍ പറഞ്ഞു.ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഫ്രെഷ് ടു ഹോം ഇന്ത്യയിലെ ഏറ്റവും വലിയ കലവറ ആക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related posts