തെന്മല: തന്റെ മകനെ ചതിച്ചതാണെന്നും,കെവിന്റെ മരണവുമായി ബന്ധമില്ലെന്നും പോലീസ് പിടിയിലായ ഡിവൈഎഫ്ഐ ഇടമണ്‍ യൂണിറ്റ് സെക്രട്ടറി നിയാസിന്റെ മാതാവ്.
പ്രതികളെന്ന് പറയുന്നവര്‍ വാഹനമോടിക്കാന്‍ ആളില്ലെന്ന് പറഞ്ഞ് ഉറങ്ങിക്കിടന്ന നിയാസിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. നീനുവിന്റെ വീട്ടുകാരുമായി തങ്ങള്‍ വര്‍ഷങ്ങളായി അകന്നുകഴിയുകയാണ്.നീനുവിന്റെ മാതൃസഹോദരപുത്രനാണ് നിയാസ്.
ഇന്നലെ രാത്രി തമിഴ്നാട്ടില്‍ നിന്നുമാണ് നിയാസിനെയും ഒപ്പമുണ്ടായിരുന്ന റിയാസിനെയും പോലീസ് പിടികൂടിയത്.