ന്യൂജേഴ്സിയിലെ ടീനെക്ക് പട്ടണത്തില്‍ ഭീതി വിതയ്ക്കുന്നതു മറ്റാരുമല്ല ഒരു കൂട്ടം ടര്‍ക്കി കോഴികളാണ്. ഇവിടുത്തെ താമസക്കാരെ ഭയപ്പെടുത്തുക മാത്രമല്ല വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്താണു ഇവര്‍ തലവേദന സൃഷ്ടിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ടര്‍ക്കികള്‍ എന്നാണു ഇവരെ നാട്ടുകാര്‍ വിളിക്കുന്നത്. അവര്‍ വീടിന്റെ ജനാലയിലൂടെ അതിക്രമിച്ചു കയറിയെന്നും ഇതു കണ്ടതാന്‍ കുട്ടികളെയും എടുത്തുകൊണ്ട് ഓടുകയായിരുന്നു എന്നുമാണു ഒരു വീട്ടമ്മയുടെ സാക്ഷ്യം.
കാറിലിരിക്കുന്നവരെ പേടിപ്പിക്കുക, ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന കുട്ടികളെ ഓടിക്കുക തുടങ്ങിയവയാണു ഗ്യാങ്സ്റ്റര്‍മാരുടെ മറ്റു ഹോബികള്‍. ഇണചേരുന്ന കാലത്തു അക്രമാസക്തരാകുന്ന ഇവരെ ഒഴിവാക്കി നിര്‍ത്തുന്നതായിരിക്കും എല്ലാവര്ക്കും നല്ലതെന്നാണു വിദഗ്ധരുടെ അഭിപ്രായം. എങ്കിലും ഇവരുമായി ഒരു സമാധാനക്കരാര്‍ ഉണ്ടാക്കണമെന്നു തന്നെയാണു അവരുടെയും ആഗ്രഹം. പക്ഷേ, ഇത് എങ്ങനെയെന്നു മാത്രം അവര്‍ക്കുമറിയില്ല.