ലോകാവസാനത്തെ അതിജീവിക്കാനുള്ള വീടുകള്‍ റെഡി, വെള്ളത്തെയും തീയെയും ചെറുക്കും വീടുകള്‍ക്കുള്ള പ്രത്യേകതകള്‍ ഏറെ

homeനാല്‍പ്പത് രാവും നാല്‍പ്പത് പകലും മഴ പെയ്യിച്ചുകൊണ്ട് നോഹയുടെ കാലത്ത് ദൈവം മനുഷ്യനെ ശിക്ഷിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവത്തിന്റെ തന്നെ നിര്‍ദേശപ്രകാരം പെട്ടകം ഉണ്ടാക്കിയാണ് നോഹയും കുടുംബവും രക്ഷപെട്ടത്. ലോകാവസാനം അടുത്തു, അതിന്നാണ് നാളെയാണ് എന്ന് പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുകയില്ല എന്ന് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ് ഈയിടെ പ്രഖ്യാപിക്കുകയും ചെയ്തു. അതും കൂടി കേട്ടതോടെ ഭൂമിയില്‍ പിടിച്ചു നില്‍ക്കാന്‍ വല്ലവഴിയും ഉണ്ടോ എന്ന അന്വേഷണത്തിലാണ് പലരും.

പല കണ്ടെത്തെലുകള്‍ക്കും ശേഷം ഇപ്പോഴിതാ ലോകാവസാനത്തെ അതിജീവിക്കാന്‍ പറ്റിയ വിധത്തിലുള്ള ഒരു വീടും കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലുള്ള ഒരു നിര്‍മ്മാണ കമ്പനിയാണ് ഭൂമിയില്‍ത്തന്നെ ലോകാവസാനത്തെ ചെറുക്കുന്ന തരത്തിലുള്ള വീട് പണിതുനല്‍കുന്നത്. വാഹനങ്ങള്‍ക്കുപയോഗിക്കുന്ന ടയറുകള്‍ ഒട്ടിച്ചു ചേര്‍ത്താണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂചലനങ്ങളെയും മറ്റും ചെറുക്കാന്‍ ഇത് സഹായകമാണ് എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

എര്‍ത്ത്ഷിപ്പ് എന്നാണ് ഇത്തരം വീടുകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഉടമസ്ഥന്റെ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങല്‍ക്കും അനുസരിച്ച് വീടിന്റെ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കും. ഗ്ലാസും തടിയും ഉപയോഗിച്ചാണ് വീടിന്റെ അകമൊരുക്കിയിരിക്കുന്നത്. സോളാര്‍ പാനലുകള്‍ കൊണ്ട് വൈദ്യുതിയും ലഭ്യമാക്കിയിരിക്കുന്നു. 1.5 മില്ലണ്‍ ഡോളറാണ് നിര്‍മ്മാണച്ചെലവ്. അമേരിക്കയിലെ കോടീശ്വരന്മാരില്‍ പലരും എത്രയും വേഗം ഈ വീട് സ്വന്തമാക്കാനുള്ള തിടുക്കത്തിലാണ്.

Related posts