വരുന്നത് പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കമന്റടിക്കാനും വേണ്ടി ! പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഒരു വസ്ത്രസ്ഥാപനം…

പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച ഒരു വസ്ത്രസ്ഥാപനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ബ്രസീലില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ഇവിടെ വരുന്ന പുരുഷന്മാര്‍ സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് തീരുമാനം.

മോഡലും സംരംഭകയുമായ ആന്‍ഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് തൂക്കിയത്.

സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആന്‍ഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

സ്ത്രീകളുടെ സ്വകാര്യത മാനിക്കൂ എന്നും സ്റ്റോറിനു പുറത്തെ ബെഞ്ചില്‍ കാത്തിരിക്കൂ എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരെ കടയിലെത്തുന്ന പുരുഷന്മാരില്‍ പലരും അനാവശ്യ കമന്റുകളും നോട്ടങ്ങളുമായി എത്തിയതോടെയാണ് നടപടിയെന്ന് ആന്‍ഡ്രിയ പറയുന്നു.

കടയിലെത്തുന്ന തൊണ്ണൂറ്റിയൊമ്പതു ശതമാനം പുരുഷന്മാരും മോശമായാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പ്രവേശനം തന്നെ നിഷേധിക്കാന്‍ തീരുമാനിച്ചതെന്നും ആന്‍ഡ്രിയ പറയുന്നു.

ഡ്രസ്സിംഗ് റൂമുകളിലും സ്ഥാപനത്തിനുള്ളിലെ ചെറിയ സ്റ്റുഡിയോയില്‍ ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെയുമൊക്കെ സ്ത്രീകള്‍ക്കു നേരെയുളള കമന്റുകള്‍ അതിരുവിടുന്നത് നോക്കിനില്‍ക്കാനാവില്ലെന്നാണ് ആന്‍ഡ്രിയയുടെ അഭിപ്രായം.

എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചതോടെ തനിക്കുനേരെ സമൂഹമാധ്യമത്തില്‍ ഭീഷണികളും മോശം കമന്റുകളും ഉയരുകയാണെന്ന് ആന്‍ഡ്രിയ പറയുന്നു.

പുരുഷന്മാരുടെ ശല്യമില്ലാതെ വസ്ത്രങ്ങള്‍ പരീക്ഷിക്കാനും ജോലി ചെയ്യാനും മറ്റും പറ്റിയ അന്തരീക്ഷമാണ് താനുള്‍പ്പെടെയുള്ള എല്ലാ സ്ത്രീകളുടെയും സ്വപ്നമെന്നും അവര്‍ പറഞ്ഞു.

Related posts

Leave a Comment