അമ്മ ഏഴാമത്തെ കുഞ്ഞിനു ജന്മം നൽകുമ്പോൾ ര​ണ്ടു വ​യ​സു​കാ​ര​ൻ പട്ടിണി മൂലം മരിച്ചു

ഹ​രി​പ്പാ​ട്: വണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​മ്മ ഏ​ഴാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​ക​വേ, കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ലാ​യ ര​ണ്ടു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കാ​ർ​ത്തി​ക​പ്പ​ള്ളി വി​ല്ലേ​ജി​ൽ വ​ലി​യ​കു​ള​ങ്ങ​ര തൈ​മൂ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും താ​ര​യു​ടെ​യും മ​ക​ൻ രാ​ഹു​ലാ​ണ് ആ​വ​ശ്യ​ത്തി​ന് ആ​ഹാ​ര​മോ ശ​രി​യാ​യ പ​രി​ച​ര​ണ​മോ ല​ഭി​ക്കാ​തെ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ വീ​ടി​നു​ള്ളി​ൽ അ​ന​ക്ക​മ​റ്റു കി​ട​ന്ന കു​ഞ്ഞി​നെ പി​താ​വ് രാ​ജേ​ഷ് സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​തി​നു​മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ഡോ​ക്‌ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ട്ടി​ണിമ​ര​ണ​മെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​മോ ഭ​ക്ഷ​ണ​മോ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വും വി​ള​ർ​ച്ച​യും അ​സാ​ധാ​ര​ണ​മാ​യ ശ​രീ​ര​ഭാ​ര​ക്കു​റ​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോയി​ല്ല. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ റി​പ്പോ​ർ​ട്ട് ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണ​ം വ്യ​ക്ത​മാകൂ എന്ന് തൃ​ക്കു​ന്ന​പ്പു​ഴ എ​സ്എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി.

​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് പ്ര​സ​വ​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ താ​ര​യെ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. അ​മ്മ ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ രാ​ഹു​ൽ പി​താ​വ് രാ​ജേ​ഷി​നൊ​പ്പ​മാ​യി​രു​ന്നു. പി​താ​വ് കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​മ്പും ഇ​വ​രു​ടെ ഒ​രാ​ൺ​കു​ഞ്ഞ് മ​രിച്ചിരുന്നു.

കു​ട്ടി കൈ​യി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ണ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ന്ന് കു​ടും​ബം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ക​ടു​ത്ത വീ​ഴ്ച വ​രു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് രാ​ജേ​ഷി​നെ​തിരേ ജു​വ​നൈ​ൽ ജ​സ്റ്റീസ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പൊ​ലി​സ് പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.

അ​തേ​സ​മ​യം, മൂ​ന്ന് വ​യ​സു മു​ത​ൽ പ​തി​നൊ​ന്ന് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള മ​റ്റ് നാ​ലു പെ​ൺ​കു​ട്ടി​ക​ളെ​യും ശി​ശു​ക്ഷേ​മ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ത്ത് സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം രാ​ത്രി​യോ​ടെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം വാ​ത​ല്ലൂ​ർ കൊ​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Related posts

Leave a Comment