പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന വ്യാപാരി; രാ​മ​ന്ത​ളി​യി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 63 ചാ​ക്ക് റേ​ഷ​ന​രി ക​ണ്ടെ​ത്തി; ക​ട​ ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി

പ​യ്യ​ന്നൂ​ര്‍: വി​ത​ര​ണ​ത്തി​നാ​യി ന​ല്‍​കി​യ റേ​ഷ​ന​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ല്‍. രാ​മ​ന്ത​ളി മു​ച്ചി​ലോ​ട് ചേ​നോ​ത്ത്പാ​റ​യി​ലെ നാ​ലാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട​യി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച 63 ചാ​ക്ക് റേ​ഷ​ന​രി​യാ​ണ് പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​രു​ണ്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ലു​ള്ള അ​രി ക​ണ്ടെ​ത്തി​യ​ത്.​അ​ടി​യി​ലെ ചാ​ക്കു​ക​ളി​ലെ അ​രി​യാ​ണ് പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ഹി​ത​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ഹി​ത​വു​മാ​യി ധാ​രാ​ളം അ​രി​യാ​ണ് ഇ​പ്പോ​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്.

പു​തി​യ സ്‌​റ്റോ​ക്ക് വ​രു​മ്പോ​ള്‍ അ​ത് അ​ടി​യി​ലാ​ക്കു​ക​യും പ​ഴ​യ സ്‌​റ്റോ​ക്ക് ചെ​ല​വ​ഴി​ക്കാ​നാ​യി അ​ട്ടി​യു​ടെ മു​ക​ളി​ലാ​ക്കു​ക​യു​മാ​ണ് പ​തി​വ്.

എ​ന്നാ​ല്‍, ഈ ​റേ​ഷ​ന്‍ ക​ട​യി​ല്‍ ഇ​ങ്ങ​നെ ചെ​യ്യാ​തെ കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​താ​ണ് അ​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ക​ണ്ടെ​ത്ത​ല്‍.

റേ​ഷ​ന്‍​ക​ട​യു​ട​മ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.2021 ജൂ​ലൈ 26ന് ​രാ​വി​ലെ ഇ​തേ റേ​ഷ​ന്‍ ക​ട​യി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​റ് ചാ​ക്ക് റേ​ഷ​ന​രി മ​ഴ​ന​ന​ഞ്ഞ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ സ​മീ​പ​ത്തെ ചെ​ങ്ക​ല്‍​പ​ണ​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ഈ ​റേ​ഷ​ന്‍ ക​ട​യു​ട​മ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്ന​താ​ണ്.

Related posts

Leave a Comment