“ഞാ​ന​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല..; പ്രസംഗത്തിൽ താ​ൻ ഉ​ദ്ദേ​ശി​ച്ച​ത് എന്തെന്ന് വെളിപ്പെടുത്തി എ. ​വി​ജ​യ​രാ​ഘ​വ​ൻ

മ​ല​പ്പു​റം: ആ​ല​ത്തൂ​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ അ​ധി​ഷേ​പി​ച്ച് പ്ര​സം​ഗി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. ത​ന്‍റെ പ്ര​സം​ഗം മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും മു​സ്‌​ലീം ലീ​ഗും തോ​ൽ​ക്കും എ​ന്നു മാ​ത്ര​മാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. അ​ല്ലാ​തെ ആ​രെ​യെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ക്ക​ണം എ​ന്ന് ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നി​ല്ല ത​ന്‍റെ വാ​ക്കു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ലെ വി​വാ​ദം താ​ൻ ആ​ഗ്ര​ഹി​ച്ച​ത​ല്ലെ​ന്നും പൊ​തു​ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ത​ന്‍റെ ഭാ​ഗ​ത്തു​ നി​ന്ന് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ‍​യ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ്ട കാ​ര്യ​മി​ല്ല. കാ​ര​ണം അ​തൊ​രു രാ​ഷ്ട്രീ​യ പ്ര​സം​ഗം മാ​ത്ര​മാ​ണ്- വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് വി​ജ​യ​രാ​ഘ​വ​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ട​തു നേ​താ​ക്ക​ൾ ഒ​ന്നാ​കെ വി​ജ​യ​രാ​ഘ​വ​നെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ പ്ര​സം​ഗം ത​ന്നെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് ര​മ്യ ഹ​രി​ദാ​സും പ്ര​തി​ക​രി​ച്ചി​രു​ന്നു. വി​ജ​യ​രാ​ഘ​വ​നെ​തി​രെ പ​രാ​തി ന​ൽ​കു​ന്ന കാ​ര്യം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts