വേദനിക്കുന്നവർക്കൊപ്പം ചേരാൻ മുടി മുറിച്ചുനൽകി ; മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ആ​ദി​ഷി​ന്‍റെ ഉ​ള്ളി​ൽ സ​ങ്ക​ട​മ​ല്ല, സ​ന്തോ​ഷം

ക​രു​വാ​റ്റ: ആ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന മു​ടി​ മു​റി​ച്ചുകൊ​ടു​ത്ത​പ്പോ​ൾ മൂ​ന്നാം ക്ലാ​സു​കാ​ര​ൻ ആ​ദി​ഷി​ന്‍റെ ഉ​ള്ളി​ൽ സ​ങ്ക​ട​മ​ല്ല, സ​ന്തോ​ഷം.

വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ത​ന്നാ​ലാ​വു​ന്ന സ​ഹാ​യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ലെ സ​ന്തോ​ഷ​മാ​ണ് താ​ൻ ഏ​റെ കാ​ത്തു​സൂ​ക്ഷി​ച്ച മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കൊ​ടു​ത്ത​പ്പോ​ൾ ആ ​കൊ​ച്ചു മ​ന​സി​നെ ആവേശംകൊള്ളി ക്കുന്നത്.

ക​രു​വാ​റ്റ വാ​ലുചി​റ​യി​ൽ രാ​ജീവ്ജി​യു​ടെ​യും ആ​തി​ര​യു​ടെ​യും മ​ക​നാ​ണ് ആ​ദി​ഷ്. ക​രു​വാ​റ്റ സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ കാ​ൻ​സ​ർ ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സാ​ണ് ഈ നീ​ക്ക​ത്തി​നു വ​ഴി​തെ​ളി​ച്ച​ത്.

ക്ലാ​സ് ന​യി​ച്ച ഡോ. ​ആ​ൻ​ലി റോ​സ് ലാ​ലു​വി​ന്‍റെ വാ​ക്കു​ക​ളാ​ണ് ഈ ​കു​രു​ന്നി​ന്‍റെ ഉ​ള്ളി​ൽ അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് മു​ടി മു​റി​ച്ച് ന​ൽ​കാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് ആ​രോ​ഗ്യ ക്ല​ബ് കോ​-ഓർ​ഡി​നേ​റ്റ​ർ വ​ർ​ഷ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും മു​ടി മു​റി​ച്ചുന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഏ​റെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് മു​ടി വ​ള​ർ​ത്തി​യ​തും മു​റി​ച്ചുന​ൽ​കി​യ​തു​മെ​ന്ന് മാ​താ​പി​താ​ക്ക​ളാ​യ രാ​ജീ​വും ആ​തി​രയും പ​റ​ഞ്ഞു.

Related posts

Leave a Comment