എംബിഎ കഴിഞ്ഞ് മുങ്ങി, പൊങ്ങിയത് ഐഎസില്‍; ഐഎസില്‍ ചേരാന്‍ എത്തിയ ഡച്ച് സ്ത്രീയെ വിവാഹം ചെയ്തു; യുഎസ് പിടിയിലായ കാഷ്മീരി യുവാവിന്റെ ജീവിതം ഇങ്ങനെ

ശ്രീ​ന​ഗ​ർ: ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​രു​ന്ന​തി​നാ​യി സി​റി​യ​യി​ൽ എ​ത്തി​യ കാ​ഷ്മീ​രി യു​വാ​വ് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ൽ. ആ​ദി​ൽ അ​ഹ​മ്മ​ദ് എ​ന്ന യു​വാ​വാ​ണ് യു​എ​സ് സ​ഖ്യ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ദി​ലി​നെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

2013-ലാ​ണ് ആ​ദി​ൽ ഐ​എ​സി​ൽ ചേ​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ സി​റി​യി​ലേ​ക്കു പോ​യി. ഒ​രു എ​ൻ​ജി​ഒ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു ഇ​യാ​ളു​ടെ യാ​ത്ര. സി​റി​യ​യി​ൽ എ​ത്തി​യ ആ​ദി​ൽ ഒ​രു ഡ​ച്ച് സ്ത്രീ​യെ വി​വാ​ഹം ചെ​യ്തു. ഇ​വ​രും ഐ​എ​സി​ൽ ചേ​രാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്ലാ​ൻ​ഡി​ൽ എം​ബി​എ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ആ​ദി​ൽ ഐ​എ​സി​ൽ ചേ​രു​ന്ന​തെ​ന്നാ​ണു വി​വ​രം. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് തു​ർ​ക്കി വ​ഴി​യാ​ണ് ഇ​യാ​ൾ സി​റി​യ​യി​ൽ എ​ത്തു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ വ​ച്ചു ത​ന്നെ ഇ​യാ​ൾ​ക്ക് തീ​വ്ര മ​ത​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ആ​ദി​ലി​ന്‍റെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് ഭാ​ര്യ​യാ​യ ഡ​ച്ച് വ​നി​ത​യാ​ണ് കു​ടും​ബ​ത്തി​നു വി​വ​രം ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ദി​ലി​ന്‍റെ പി​താ​വ് ജ​മ്മു കാ​ഷ്മീ​ർ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ച​ത്. ആ​ദി​ലി​ന്‍റെ ഒ​രു മ​ക​ൻ സി​റി​യ​യി​ൽ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റൊ​രു മ​ക​ൻ യു​എ​സ് സ​ഖ്യ സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും കു​ടും​ബം അ​റി​യി​ച്ചു.

Related posts