എവിടെയോ ഒരു ചായ കാച്ചൽ; പൃഥ്വിരാജിന്‍റെ ദേഹത്ത് മോഹൻലാൽ കയറി; വീഡിയോ വൈറൽ

മ​ല​യാ​ളി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബെ​ന്യാ​മി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​തം. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് ആ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​മാ​സം 28 ന് ​ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നെ​ത്തി​യ പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. തോ​ൾ ച​രി​ച്ച്‌​വ​ച്ച് മോ​ഹ​ൻ​ലാ​ലി​നെ അ​നു​ക​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ് വീ​ഡി​യോ​യി​ൽ പൃ​ഥ്വി​രാ​ജ്. താ​ര​ത്തി​ന്‍റെ ന​ട​ത്ത​തി​ന് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റ് മു​ഴു​വ​ൻ മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള സാ​മ്യ​ത്തെ കു​റി​ച്ചാ​ണ്.

ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​മ്പു​രാ​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് മോ​ഹ​ൻ ലാ​ലും പൃ​ഥ്വി​രാ​ജും ഇ​പ്പോ​ൾ. അ​തു​കൊ​ണ്ട്ത​ന്നെ മോ​ഹ​ൻ​ലാ​ൽ പൃ​ഥി​യു​ടെ ദേ​ഹ​ത്ത് ക​യ​റി​യ​താ​ണെ​ന്നും ‘ച​ന്ദ​നം ചാ​രി​യാ​ൽ ച​ന്ദ​നം മ​ണ​ക്കും’ എ​ന്നൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment