ഫ്ര​ഞ്ച് ഓ​പ്പ​ണ്‍; ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ലോ​ക ഒ​ന്നാം ന​ന്പ​ർ പു​രു​ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്സാ​യ് രാ​ജും ചി​രാ​ഗ് ഷെ​ട്ടി​യും.

2024 സീ​സ​ണ്‍ ചാ​ന്പ്യ​ന്മാ​രാ​യ​തോ​ടെ സാ​ത്വി​ക്-​ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ര​ണ്ട് ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സ​ഖ്യ​യി.

ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലീ ​ഹീ ഹ്യൂ​യ് – യാ​ങ് പൊ ​സു​വാ​ൻ സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക്-​ചി​രാ​ഗ് കൂ​ട്ടു​കെ​ട്ട് നേ​രി​ട്ടു​ള്ള ഗെ​യി​മി​ൽ കീ​ഴ​ട​ക്കി​യ​ത്. 37 മി​നി​റ്റ് മാ​ത്രം നീ​ണ്ട ഫൈ​ന​ലി​ൽ 21-11, 21-17 എ​ന്ന സ്കോ​റി​ന് ലോ​ക ഒ​ന്നാം ന​ന്പ​ർ സ​ഖ്യം വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ സെ​മി​യി​ലെ​ത്തി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment