ഈ പൂക്കാലം കു​ഞ്ഞി​മം​ഗ​ല​ത്തി​ന് “സ്വ​കാ​ര്യ അ​ഹ​ങ്കാ​രം’

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ലം എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ “സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യി’ ആ​ന്പ​ലി​ന്‍റെ പൂ​ക്കാ​ലം.

മ​ഴ​ക്കാ​ല​മാ​യാ​ല്‍ കു​ഞ്ഞി​മം​ഗ​ല​ത്തെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ ആ​മ്പ​ലു​ക​ള്‍ വി​രി​ഞ്ഞു​നി​ല്‍​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ മ​ഴ​ക്കാ​ലം നീ​ണ്ടു​നി​ന്ന​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ആ​മ്പ​ലു​ക​ള്‍ വി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്.

റോ​ഡ​രി​കി​ലാ​യ​തി​നാ​ല്‍ കാ​ണി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ര്‍​ഷി​ക്കു​ന്ന​ത് കൊ​വ്വ​പ്പു​റം-​വെ​ങ്ങ​ര റോ​ഡ​രി​കി​ലെ കാ​ഴ്ച​യാ​ണ്.ച​രി​ത്ര​മു​റ​ങ്ങു​ന്ന ഏ​ഴി​മ​ല​യു​ടെ പ​ശ്ചാ​ത്ത​ലം കൂ​ടി​യാ​കു​മ്പോ​ള്‍ കാ​ഴ്ച​യു​ടെ സൗ​ന്ദ​ര്യം വ​ർ​ധി​ക്കു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ല്‍ തി​ര​ക്കി​ട്ട് പോ​കു​ന്ന​വ​രും വാ​ഹ​നം നി​ര്‍​ത്തി അ​ല്‍​പ​നേ​രം ഈ ​കാ​ഴ്ച​ക​ളി​ല്‍ ല​യി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്. മൊ​ബൈ​ലി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്.

Related posts

Leave a Comment