ക​ര​ക​യ​റി​യ ക​രി വീ​ണ്ടും ക​ട്ട​ക്ക​ലി​പ്പി​ൽ..! ആലപ്പുഴയിൽ ചെളിയിൽ പുതഞ്ഞ കൊമ്പനെ കരയ്ക്ക് കയറ്റി; കരയിലെത്തിയിട്ടും കലിതീരാതെ സമീപത്തെ രണ്ട് വീടുകൾ തകർത്തു

ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ 16 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ശേ​ഷം ച​തു​പ്പി​ൽ​നി​ന്നു ക​ര​ക​യ​റ്റി​യ ആ​ന വീ​ണ്ടും ഇ​ട​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ല്ല​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​നെ​ന്ന ആ​ന​യാ​ണ് വീ​ണ്ടും ഇ​ട​ഞ്ഞ​ത്. രാ​ത്രി​യി​ൽ ഇ​ട​ഞ്ഞ ആ​ന സ​മീ​പ​ത്തെ ഒ​രു വീ​ട് ത​ക​ർ​ത്തു. ആ​ന​യെ ത​ള​യ്ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​റ​വൂ​ർ അ​ന​ന്ത​ൻ​ക​രി പാ​ട​ത്താ​ണ് ആ​ന ചെ​ളി​യി​ൽ താ​ഴ്ന്ന​ത്. മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​യി ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആ​ന ഇ​ട​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ടി​ന്‍റെ മ​തി​ലും ഓ​ട്ടോ​റി​ക്ഷ​യും ആ​ന ത​ക​ർത്തു. ച​തു​പ്പി​ൽ വീ​ണ ആ​ന​യെ 16 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ക​ര​ക​യ​റ്റി​യ​ത്.

ആ​ന അ​ക​പ്പെ​ട്ട സ്ഥ​ല​ത്ത് റോ​ഡി​ല്ലാ​തി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​രി​ത​ത്തി​ലാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് ജെ​സി​ബി, ക്രെ​യി​ൻ എ​ന്നി​വ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നി​ട്ട​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു ആ​ന. ഇ​തേ​തു​ർ​ന്ന് ഗ്ലൂ​ക്കോ​സും മ​റ്റു മ​രു​ന്നു​ക​ളും ന​ൽ​കി​യാ​ണ് ആ​ന​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.

Related posts