ആംഗൻവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍; സെന്‍ററുകളുടെ ശരിയായ നടത്തിപ്പിന് ഹെൽപ്പർമാർക്ക് പെര്‍ഫോമന്‍സ് ഇന്‍സന്‍റീവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ് പുതുക്കിയ ഓണറേറിയം. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഓണറേറിയം ലഭിക്കുക. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമേ ആംഗൻവാടി ഹെല്‍പ്പര്‍മാര്‍ക്ക് സെന്‍ററുകളുടെ ശരിയായ നടത്തിപ്പിന്‍റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്‍റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

Related posts