പഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യു​മാ​യി പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി​യു​ടെ കു​തി​പ്പ്.

ആ​കെ​യു​ള്ള 117 സീ​റ്റു​ക​ളി​ലും ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​കു​മ്പോ​ള്‍ 93 സീ​റ്റു​ക​ളി​ലാ​ണ് ആം​ആ​ദ്മി മു​ന്നേ​റു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വെ​റും 18 സീ​റ്റു​ക​ളി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​ബി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 59 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​യ ആ​ദ്യ ഘ​ട്ടം മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ശ്ര​ദ്ധേ​യ​മാ​യ ലീ​ഡോ​ടെ​യാ​ണ് എ​എ​പി മു​ന്നേ​റ്റം.

കോ​ണ്‍​ഗ്ര​സി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ച​ര​ണ്‍​ജി​ത് സി​ങ് ഛന്നി ​ര​ണ്ടു മ​ണ്ഡ​ല​ത്തി​ലും പി​ന്നി​ലാ​ണ്.

കോ​ണ്‍​ഗ്ര​സു​മാ​യി പി​ണ​ങ്ങി ബി​ജെ​പി പാ​ള​യ​ത്തി​ല്‍ ചേ​ക്കേ​റി​യ അ​മ​രീ​ന്ദ​ര്‍ സി​ങ് പ​ട്യാ​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ്‌​ജ്യോ​ത് സി​ങ് സി​ദ്ധു​വും മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആം​ആ​ദ്മി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഭ​ഗ​വ​ന്ത് മാ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

ഡ​ല്‍​ഹി​ക്കു പു​റ​ത്ത് ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന​ത്ത് ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ധി​കാ​രം പി​ടി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യം.

ഇ​വി​ടെ എ​ക്‌​സി​റ്റ് പോ​ളു​ക​ളെ​ല്ലാം വി​ജ​യം പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത് ആം​ആ​ദ്മി പാ​ര്‍​ട്ടി​ക്കാ​ണ്. ടു​ഡെ ചാ​ണ​ക്യ 100 സീ​റ്റു​ക​ള്‍ വ​രെ​യാ​ണ് ആം​ആ​ദ്മി​യ്ക്ക് പ​ഞ്ചാ​ബി​ല്‍ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​ബി​ല്‍ ആ​കെ 117 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. ആ​കെ 1304 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ശി​രോ​മ​ണി അ​കാ​ല​ദ​ളു​മാ​യു​ള്ള ദീ​ര്‍​ഘ​കാ​ല ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ ബി​ജെ​പി പ​ഞ്ചാ​ബ് ലോ​ക് കോ​ണ്‍​ഗ്ര​സ്, ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ (സം​യു​ക്ത്) എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നാ​ണ് മ​ത്സ​രി​ച്ച​ത്. ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ ബി​എ​സ്പി​യു​മാ​യി ചേ​ര്‍​ന്നാ​ണ് തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ ബി​ജെ​പി മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ 280 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന നേ​താ​ക്ക​ളെ​ല്ലാം മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.

ഗോ​വ​യി​ല്‍ നി​ല​വി​ല്‍ 21 സീ​റ്റു​മാ​യി ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഗോ​വ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ബി​ജെ​പി മു​ന്നേ​റു​മ്പോ​ള്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് മ​ണി​പ്പൂ​രി​ല്‍

Related posts

Leave a Comment