കോൺഗ്രസിലെ തമ്മിലടി ആപ്പിനു ലോട്ടറിയായി! പഞ്ചാബിൽ ഇലക്ഷൻ ഫലം തെളിയിക്കുന്നത്….

അമൃത്സർ: തമ്മിലടി പഞ്ചാബിൽ കോൺഗ്രസിന്‍റെ വിധിയെഴുതി. കർഷകരോഷത്തിൽ ബിജെപി, അകാലിദൾ തുടങ്ങിയ കക്ഷികൾ പ്രതിരോധത്തിൽ നിന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിനു മുന്പ് മികച്ച സാധ്യതയാണ് കല്പിക്കപ്പെട്ടിരുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കോൺഗ്രസിൽ അരങ്ങേറിയ കലാപം അവരുടെ സാധ്യതകളെ അടച്ചുകളഞ്ഞു എന്നാണ് ഇലക്ഷൻ ഫലം തെളിയിക്കുന്നത്.

ബിജെപിയോടും അകാലിദളിനോടുമുള്ള കർഷക രോഷം കോൺഗ്രസിനു ഗുണം ചെയ്യാതെ ആപ് പാർട്ടിക്കു ലോട്ടറിയായി മാറുന്നതാണ് പഞ്ചാബിൽ കണ്ടുകൊണ്ടിരിക്കുന്നത്.

കേവല ഭൂരിപക്ഷത്തിന്‍റെ എണ്ണത്തിനു മുകളിൽ ലീഡ് ആപ്പിലെ ലീഡ് നില എത്തിയിരിക്കുകയാണ്.

ഡൽഹിയിൽ മാത്രം അധികാരത്തിൽ ഒതുങ്ങിനിന്നിരുന്ന ആം ആദ്മി മറ്റൊരു സംസ്ഥാനത്തുകൂടി ഭരണം ഉറപ്പിക്കുന്നതിനു പഞ്ചാബ് സാക്ഷ്യം വഹിക്കുകയാണ്.

തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് മുഖ്യമന്ത്രി അമരീന്ദർ സിംഗും പിസിസി പ്രസിഡന്‍റ് സിദ്ധുവും തമ്മിൽ ഉടലെടുത്ത പോരാട്ടം ഒടുവിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു അമരീന്ദർ പാർട്ടി പുറത്തേക്കു പോകുന്നതിനു സാക്ഷ്യം വഹിച്ചു.

കോൺഗ്രസ് വിട്ട അമരീന്ദർ പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും അവർക്കും കാര്യമായ നേട്ടം നൽകാൻ പഞ്ചാബ് ജനത തയാറായില്ല.

ബിജെപിയോടുള്ള കർഷക രോഷം കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് പഞ്ചാബിലെ ബിജെപിയുടെ ഇലക്ഷൻ ഫലം തെളിയിക്കുന്നത്.

കോൺഗ്രസിന്‍റെ മുഖ്യമന്ത്രി ഛന്നിയും പിസിസി അധ്യക്ഷൻ സിദ്ധുവും വോട്ടെണ്ണലിന്‍റെ ഘട്ടത്തിൽ പിന്നിൽ നിൽക്കുകയാണെന്ന വാർത്ത ജനങ്ങൾക്ക് കോൺഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്‌ട്രീയത്തോടുള്ള എതിർപ്പ് തെളിയിക്കുന്നതാണ്.

കോൺഗ്രസിനു കിട്ടിയ കനത്ത തിരിച്ചടി വ്യക്തിതാത്പര്യങ്ങൾക്കും ഗ്രൂപ്പു താത്പര്യങ്ങൾക്കും കിട്ടിയ മറുപടി കൂടിയാണ്.

Related posts

Leave a Comment