ഈ ​മാ​സ്ക് മാ​റ്റി​യാ​ൽ വെ​ള്ളം ല​ഭി​ക്കാ​തെ മീ​നു​ക​ൾ ച​ത്ത് പൊ​ങ്ങു​ന്ന​തു​പോ​ലെ മ​നു​ഷ്യ​ർ കൂ​ട്ട​ത്തോ​ടെ മ​രി​ക്കും..! ആം ആദ്മി എംഎൽഎയുടെ വീഡിയോ വേദനിപ്പിക്കുന്നത്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി ക്കു​ന്പോ​ൾ വേ​ദ​നി​പ്പി​ക്കു​ന്ന വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത് ആം ​ആ​ദ്മി എം​എ​ൽ​എ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്.

കോ​വി​ഡ് ബാ​ധി​ച്ച് സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സൗ​ര​ഭ്. ഇ​ന്ന​ലെ​യാ​ണ് സൗ​ര​ഭ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

 ​ഡ​ൽ​ഹി​യി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം എ​ത്ര​ത്തോ​ളം ഭ​യാ​ന ക​ര​മാ​ണെ​ന്ന് ത​ന്‍റെ അ​വ​സ്ഥ​യി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണ് ആം ​ആ​ദ്മി എം​എ​ൽ​എ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്.

ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ഒാ​ക്സി​ജ​ൻ മാ​സ്്ക് ധ​രി​ച്ചാ​ണ് സൗ​ര​ഭ് വീ​ഡി​യോ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

‘ഈ ​മാ​സ്ക് മാ​റ്റി​യാ​ൽ നീ​ന്ത​ൽ അ​റി​യാ​ത്ത ഒ​രാ​ളെ കു​ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട അ​വ​സ്ഥ​യാ​ണ്. ശ്വാ​സം കി​ട്ടാ​തെ പി​ട​യും.

വെ​ള്ളം ല​ഭി​ക്കാ​തെ മീ​നു​ക​ൾ ച​ത്ത് പൊ​ങ്ങു​ന്ന​തു​പോ​ലെ മ​നു​ഷ്യ​ർ കൂ​ട്ട​ത്തോ​ടെ മ​രി​ക്കും. -സൗ​ര​ഭ് വീ​ഡി​യോ​യി​ൽ പ​റ​യു ന്നു.

​താ​ൻ അ​ഡ്മി​റ്റാ​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​നി മൂ​ന്ന് മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു​ള്ള ഓ​ക്സി​ജ​ൻ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്.

നി​റ​യെ​പ്പേ​രാ​ണ് ഓ​ക്സി​ജ​ന്‍റെ ബ​ല​ത്തി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്ന് പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും എം​എ​ൽ​എ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment