സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..! ആലുവ സബ് ജയിലിന് മുൻപിൽ ആരാധക പ്രവാഹം; മധുരപലഹാരങ്ങൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു

ആലുവ: ദിലീപിന് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേക്ക് ആരാധകരുടെ പ്രവാഹം. സബ് ജയിലിന് മുന്നിലൂടിയുള്ള റോഡിലെ ഗാതാഗതം തടസപ്പെട്ടുന്ന രീതിയിൽ പോലും ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷമാണ് ഏവരും പ്രകടിപ്പിക്കുന്നത്. ജയിലിന് മുന്നിൽ മധുരപലഹാരങ്ങൾ ആരാധകർ വിതരണം ചെയ്തു.

ഹൈക്കോടതി ജാമ്യം നൽകിയതോടെ വൈകിട്ട് അഞ്ചിന് മുൻപ് താരത്തിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി വിധിയുടെ പകർപ്പ് ഉടൻ തന്നെ ജയിലിൽ എത്തിക്കാനും ദിലീപിന്‍റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ട്.

Related posts