ഇതില്‍ ഏതാണു ഞാനെന്നു കണ്ടു പിടിക്കാമോ? ആരാധകര്‍ക്കു രസകരമായ ചലഞ്ചുമായി ആര്യ; ചലഞ്ച് ഏറ്റെടുത്തു ആരാധാകര്‍

ആരാധകര്‍ക്കു രസകരമായ ചലഞ്ചുമായി ആര്യ. സ്‌കൂള്‍ നാളുകളിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആര്യ തന്റെ ആരാധകരെ ചലഞ്ച് ചെയ്തിരിക്കുന്നത്. ഒരു സുഹൃത്ത് അയച്ചുതന്ന എന്റെ സ്‌കൂള്‍ കാല ചിത്രമാണിത്.

ഇതില്‍ ഏതാണു ഞാനെന്നു കണ്ടു പിടിക്കാമോ? ഞാന്‍ മാത്രമല്ല എന്റെ സീനിയറായി പഠിച്ച, നിങ്ങളുടെയെല്ലാം ഇഷ്ടതാരമായ മറ്റൊരാള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍. നിങ്ങളുടെ സമയം ഇവിടെ ആരംഭിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ആര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം തന്നെ ആരാധാകര്‍ ആര്യയുടെ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ആര്യയെ മാത്രമല്ല ഒപ്പമുള്ള സെലിബ്രിറ്റിയേയും അവര്‍ പുഷ്പംപോലെ കണ്ടു പിടിക്കുകയും ചെയ്തു. പേര്‍ളി മാണിയാണ് ചിത്രത്തിലുള്ള ആര്യയുടെ സീനിയറായ സെലിബ്രിറ്റി.

ചലഞ്ചില്‍ പേര്‍ളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷും പങ്കെടുത്തു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആര്യ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായത്.

Related posts