70 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടും മതിയായില്ല! കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവം; യു​വാ​വ് അ​റ​സ്റ്റി​ൽ

കു​ന്നം​കു​ളം: കേ​ച്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച് യു​വ​തി​ക്ക് വി​വാ​ഹ സ​മ്മാ​ന​മാ​യി സ്വ​ന്തം വീ​ട്ടു​കാ​ർ ന​ൽ​കി​യ 70 പ​വ​നും 25 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

മ​ല​യാ​റ്റൂ​ർ പ​ന​ഞ്ചി​ക്ക​ൽ വീ​ട്ടി​ൽ അ​ബി​ൽ പോ​ളി​നെയാ​ണ് (33) കു​ന്നം​കു​ളം എ​സ്എ​ച്ച്ഒ കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

2017 ലാ​യി​രു​ന്നു ഇ​വരുടെ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞു ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ പ്ര​തി കൂ​ടു​ത​ൽ സ്ത്രീ​ധ​ന തു​ക ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യാ​റ്റൂ​രു​ള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ചും യു​വ​തി​യു​ടെ വീ​ട്ടി​ൽ വ​ച്ചും യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി യു​വ​തി പരാതിയിൽ പ​റ​യുന്നു.

യു​വ​തി പീ​ഡ​ന വി​വ​ര​ങ്ങ​ൾ വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​തി​ലൂ​ടെ വീട്ടുകാരുടെ പ​രാ​തിയെ തുടർന്ന് കു​ന്നം​കു​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊടുവിൽ പ്ര​തി​യെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. അന്വേഷണ സം​ഘ​ത്തി​ൽ എ​സ് ഐ ​ബാ​ബു, എ​എ​സ്ഐ​മാ​രാ​യ ഗോ​കു​ല​ൻ, വി​ൻ​സെ​ന്‍റ്, സി​പി​ഒ​മാ​രാ​യ സ​ന്ദീ​പ്, സു​ജി​ത്, അ​ജീ​ഷ് കു​ര്യ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment