പുതിയ അഭിപ്രായസര്‍വേ പുറത്ത്!! സമ്പൂര്‍ണ പരാജയവുമായി സിപിഎം മുന്നണി, കോണ്‍ഗ്രസിന് ചെറിയ നഷ്ടം മാത്രം, ബിജെപിക്ക് വന്‍നേട്ടം, മമതയ്ക്കും സീറ്റു കുറയും, ബംഗാളിലെ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

പശ്ചിമബംഗാളില്‍ മമത തന്നെ റാണി, ബിജെപി നേട്ടമുണ്ടാക്കും, സിപിഎം വട്ടപ്പൂജ്യമാകും. കോണ്‍ഗ്രസ് അല്‍പം ശോഷിക്കും. എബിപി ന്യൂസ്-നീല്‍സന്‍ അഭിപ്രായസര്‍വേ നടത്തി പ്രവചിച്ചിരിക്കുന്നതാണിത്.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ 42-ല്‍ 31 സീറ്റ് നേടും. കഴിഞ്ഞതവണത്തേതിലും മൂന്നു കുറവ്. ബിജെപി 2014 ലെ രണ്ടില്‍നിന്ന് എട്ടാകും. സിപിഎം രണ്ടില്‍നിന്ന് പൂജ്യത്തിലേക്കു ചുരുങ്ങും. 1977 മുതല്‍ 34 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ഇടതുമുന്നണി ഇതാദ്യമാകും സംസ്ഥാനത്തുനിന്ന് ഒരു ലോക്‌സഭാംഗംപോലുമില്ലാത്ത നിലയിലാകുന്നത്.

കഴിഞ്ഞതവണ നാലിടത്ത് ജയിച്ച കോണ്‍ഗ്രസ് മൂന്നിടത്ത് ജയിക്കുമെന്നാണു സര്‍വേ പറയുന്നത്. ഇടതുമുന്നണിയുമായുള്ള സഖ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണു കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നത്. മാള്‍ഡ സൗത്ത്, ജാംഗിപുര്‍, ബഹറാംപുര്‍ എന്നിവയാണ് കോണ്‍ഗ്രസ് ജയിക്കുന്നവ.

ബിജെപി ജയിക്കാവുന്ന സീറ്റുകള്‍ ആലിപുര്‍ദാര്‍, റായ്ഗഞ്ച്, ഡാര്‍ജിലിംഗ്, അസന്‍സോള്‍, ബാരക്പുര്‍, ബോംഗാവോണ്‍, ബാലൂര്‍ഘട്ട്, കൃഷ്ണനഗര്‍ എന്നിവയാണ്. ബിജെപിയുടെ വോട്ട് വിഹിതം 17.06 ശതമാനത്തില്‍നിന്ന് 26 ആയി ഉയരും. തൃണമൂലിന്റേത് 39.4 ല്‍ നിന്ന് 37 ശതമാനമാകും. കോല്‍ക്കത്തയിലും പരിസരത്തുമുള്ള ഏഴു സീറ്റും തൃണമൂല്‍ നേടുമെന്നാണ് സര്‍വേ ഫലം.

Related posts