കാണണം… ദ്യുതി മിഷന്‍ റീ കണക്ട്; പ്രളയകാലത്തെ ഊര്‍ജ സൈനികര്‍ക്കൊരു ബിഗ് സല്യൂട്ട്

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തി​ലെ വൈ​ദ്യു​തി​ബ​ന്ധ​ങ്ങ​ൾ പു​ന:​സ്ഥാ​പി​ക്കാ​ൻ കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ർ ക​യ്യും മെ​യ്യും മ​റ​ന്ന് രാ​പ്പ​ക​ലി​ല്ലാ​തെ​യും ത​സ്തി​ക​ഭേ​ദ​മി​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ദ്യു​തി മി​ഷ​ൻ റീ ​ക​ണ​ക്ട് എ​ന്ന മ്യൂ​സി​ക് വീ​ഡി​യോ ആ​ൽ​ബം.

ക​ട​ലി​ന്‍റെ മ​ക്ക​ളെ പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പോ​ലെ പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ലെ വൈ​ദ്യു​തി​ബ​ന്ധം പ​ഴ​യ​പോ​ലെ​യാ​ക്കാ​ൻ അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ച കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ ഉൗ​ർ​ജ​സൈ​നി​ക​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മെ​ന്ന് ദ്യു​തി ക​ണ്ടു​തീ​രു​ന്പോ​ൾ മ​ന​സി​ൽ തോ​ന്നും.

പ്ര​ള​യ​ജ​ലം താ​ണ്ടി​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും കു​ന്നും മ​ല​യും ക​യ​റി​യും സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ചു​മ​ന്നും വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ന​ന്നാ​ക്കാ​ൻ ശ്രമം ന​ട​ത്തു​ന്ന​തി​ന്‍റെ യ​ഥാ​ർ​ഥ ദൃ​ശ്യ​ങ്ങ​ളാ​ണ് ദ്യു​തി​യി​ലു​ള്ള​ത്.

ദ്യു​തി​യി​ലെ ഗാ​ന​മെ​ഴു​തി ആ​ൽ​ബം സം​വി​ധാ​നം ചെ​യ്ത​ത് മാ​ട​ക്ക​ത്ത​റ 400 കെ.​വി സ​ബ് സ്റ്റേ​ഷ​നി​ലെ സ​ബ് എ​ൻ​ജി​നീ​യ​റും യു​വ​ക​വ​യി​ത്രി​യു​മാ​യ ജോ​ജി​ത വി​നീ​ഷ് ആ​ണ്. നി​ഖി​ൽ സാ​ൻ എ​ന്ന ന​വ​സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ് ദ്യു​തി​യി​ലെ ആ​വേ​ശ​ക​ര​മാ​യ ഗാ​ന​ത്തി​ന് ഈ​ണ​മി​ട്ട​ത്. സു​മേ​ഷ് കൃ​ഷ്ണ, പ്ര​വീ​ണ്‍​ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് ഗാ​ന​മാ​ല​പി​ച്ചു. കെ.​എ​സ്.​സ​ലി​യാ​ണ് നി​ർ​മാ​ണം.

പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ലേ​ക്ക് വെ​ളി​ച്ച​മെ​ത്തി​ക്കാ​നു​ള്ള മ​ഹാ​ദൗ​ത്യം ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ഇ​വ​ർ​ക്ക് സാ​ധി​ക്കാ​നാ​യ​ത് കെഎസ്ഇ​ബി​യി​ലെ എ​ല്ലാ​വ​രു​ടേ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണെ​ന്ന് ദ്യു​തി കാ​ണു​ന്പോ​ൾ വ്യ​ക്ത​മാ​കും.

ത​സ്തി​ക​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ഏ​വ​രും ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. മാ​റ നി​ന്ന് നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് പ​ക​രം ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഒപ്പംചേ​ർ​ന്ന് വൈ​ദ്യു​തി​ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ദ്യു​തി​യി​ലു​ട​നീ​ളം കാ​ണാം.

ഈ ​ആ​ൽ​ബം ചി​ത്രീ​ക​രി​ച്ച​ത് പ്ര​ധാ​ന​മാ​യും ഡി​സ്ട്രി​ബ്യൂ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ന​ട​ത്ത​റ, മാ​ട​ക്ക​ത്ത​റ 400 കെ.​വി, കെസ്ഇ​ബി​യു​ടെ ട്രെ​യി​നിം​ഗ് സെ​ന്‍റ​റാ​യ ആ​ർ​പി​ടി​ഐ തൃ​ശൂ​ർ, അ​തി​ര​പ്പി​ള്ളി മോ​തി​ര​ക്ക​ണ്ണി വ​ന​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ച​ട​ലു​മാ​യ സം​ഗീ​ത​വും ആ​ലാ​പ​ന​വും ദ്യു​തി മി​ഷ​ൻ റീ ​ക​ണ​ക്ട് എ​ന്ന ടൈ​റ്റി​ലി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്നു. പ്ര​ള​യ​ത്തി​ന്‍റെ ഭീ​ക​ര​ത അനുഭവിപ്പിക്കുന്ന ദൃ​ശ്യ​ങ്ങ​ളും ആ​ൽ​ബ​ത്തി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്.

മാ​ട​ക്ക​ത്ത​റ 400 കെ.​വി സ​ബ് സ്റ്റേ​ഷ​നി​ൽ ട്രാ​ൻ​സ്മി​ഷ​ൻ നോ​ർ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​ർ രാ​ജ​ൻ ജോ​സ​ഫ് ദ്യു​തി​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. റി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ്ര​ദീ​പ് യു ​ട്യൂ​ബ് റി​ലീ​സ് ന​ട​ത്തി. യു ​ട്യൂ​ബി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ആ​ൽ​ബം ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​ണ്ട​ത്.

ആ​ർ​പി​ടി​ഐ എ​ൻ​ജി​നീ​യ​ർ ഷോ​ബി ഡേ​വി​സ് സി.​ഡി.​ഏ​റ്റു​വാ​ങ്ങി. മാ​ട​ക്ക​ത്ത​റ 400 കെ.​വി സ​ബ് സ്റ്റേ​ഷ​ൻ എ​ക്സി.​എ​ൻ​ജി​നീ​യ​ർ കെ.​ഡി.​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രാ​ൻ​സ്മി​ഷ​ൻ ഡെ​പ്യൂ​ട്ടി സി​ഇ മേ​രി ജോ​ണ്‍ സം​വി​ധാ​യ​ക​യെ ആ​ദ​രി​ച്ചു. മാ​ട​ക്ക​ത്ത​റ സ​ബ് സ്റ്റേ​ഷ​നി​ലെ സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

https://youtu.be/1__8mrcHi4w എ​ന്ന യു ​ട്യൂ​ബ് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ കേ​ര​ള​ത്തി​ന്‍റെ ഉൗ​ർ​ജസൈ​നി​ക​രു​ടെ വീ​ഡി​യോ ആ​ൽ​ബം അ​ഭി​മാ​ന​ത്തോ​ടെ കാ​ണാം..

Related posts