പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും റോഡിലെ കുഴിയില്‍ വീണ് അപകടം. കുമ്പഴ-തിരുവല്ല സംസ്ഥാനപാതയില്‍ റോഡിലെ കുഴിയില്‍വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി.
സാരമായി പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജയിലിനു സമീപത്തെ റോഡിലാണ് അപകടമുണ്ടായത്.
റോഡിലെ കുഴിയില്‍ വീണ യുവതിയുടെ കാലില്‍ എതിരെ വന്ന് ബസ് കയറിയിറങ്ങുകയായിരുന്നു. സമീപത്തെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്.