സ്വ​കാ​ര്യ ബ​സും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ചു ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്: സ്വ​കാ​ര്യ​ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ 

മാ​വേ​ലി​ക്ക​ര:​കു​റ​ത്തി​കാ​ട് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പം സ്വ​കാ​ര്യ ബ​സും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 7 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​റ​ത്തി​കാ​ട് എ​സ്.​എ​ൻ.​സെ​ന്‍റ​ട്ര​ൽ ്സ്കൂ​ളി​ന്‍റെ ബ​സും എ​തി​രെ വ​ന്ന സ്വാ​മി എ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഈ ​സ​മ​യം സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. സ്വ​കാ​ര്യ​ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

സ്കൂ​ൾ ബ​സ് ്രെ​ഡെ​വ​ർ കു​റ​ത്തി​കാ​ട് വ​രേ​ണി​ക്ക​ൽ വി​ള​യി​ൽ സോ​ജ​ൻ(34), സ്കൂ​ൾ ബ​സി​ലെ സ​ഹാ​യി ചെ​റു​കു​ന്നം അ​ജി​ഭ​വ​ന​ത്തി​ൽ ബേ​ബി​വ​ർ​ഗീ​സ്(77), സ്വ​കാ​ര്യ ബ​സി​ലെ യാ​ത്രി​ക​രാ​യ കു​റ​ത്തി​കാ​ട് കോ​യി​ക്ക​ലേ​ത്ത് വ​ട​ക്ക​തി​ൽ സി​ന്ധു(46), കു​റ​ത്തി​കാ​ട് ത​ച്ച​ൻ​പ​റ​ന്പി​ൽ സി​ന്ധു(42), ഭ​ര​ണി​ക്കാ​വ് ഓ​ലി​ക്ക​ൽ ത​റ​യി​ൽ പൊ​ന്ന​മ്മ(56), തൂ​ത്തു​കു​ടി സ്വ​ദേ​ശി ര​വി(45) സ്വാ​കാ​ര്യ ബ​സ് ്രെ​ഡെ​വ​ർ വെ​ട്ടി​യാ​ർ സ്വ​ദേ​ശി കൃ​ഷ്ണ​പി​ള്ള(49) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബേ​ബി​വ​ർ​ഗീ​സി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും സ്വ​കാ​ര്യ ബ​സ് യാ​ത്രി​ക കു​റ​ത്തി​കാ​ട് കോ​യി​ക്ക​ലേ​ത്ത് വ​ട​ക്ക​തി​ൽ സി​ന്ധു​വി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി. മ​റ്റു​ള്ള​വ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​റ​ത്തി​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts