കൊ​ച്ചി മെ​ട്രോ ഗ​ർ​ഡ​റി​ൽ​നി​ന്ന്  കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ കാ​റി​ലേ​ക്ക് വീ​ണു; ന​ടി അ​ർ​ച്ച​ന ക​വി​യും പി​താ​വും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്


കൊ​ച്ചി: ന​ടി അ​ർ​ച്ച​ന ക​വി​യും പി​താ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്കു കൊ​ച്ചി മെ​ട്രോ​യു​ടെ ഗ​ർ​ഡ​റി​ൽ​നി​ന്നു കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ ത​ക​ർ​ന്നു വീ​ണ് കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. ഇ​രു​വ​രും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ട്ട​ത്ത് മെ​ട്രോ പി​ല്ല​ർ ന​ന്പ​ർ 186ന് ​സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

അ​മ്മ​യെ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും കൂ​ട്ടി​കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന് അ​ർ​ച്ച​ന ക​വി വ്യ​ക്ത​മാ​ക്കി. യാ​ത്ര​യ്ക്കി​ടെ മു​ട്ട​ത്തെ​ത്തി​യ​പ്പോ​ൾ കോ​ണ്‍​ക്രീ​റ്റ് പാ​ളി കാ​റി​ന്‍റെ മു​ന്നി​ലെ ഗ്ലാ​സ് ത​ക​ർ​ത്ത് മു​ൻ​ഭാ​ഗ​ത്തെ ഇ​ട​തു സീ​റ്റി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നി​ലെ സീ​റ്റു​ക​ളി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് ത​ങ്ങ​ൾ വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts