വിദേശത്ത് നിന്നെത്തിയ സുഹൃത്തിനെ വീട്ടിലെത്തിച്ചശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ മതിലിടിച്ച്  മൂന്ന് മരണം; മലപ്പുറത്ത് നടന്ന  അപകടത്തിൽ ഞെട്ടി നാട്ടുകാർ

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത- 213 മ​ല​പ്പു​റ​ത്തി​ന​ടു​ത്തു പൂ​ക്കോ​ട്ടൂ​രി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​തി​ലി​ൽ ഇ​ടി​ച്ചു മൂ​ന്നു യു​വാ​ക്ക​ൾ മ​രി​ച്ചു. മോ​ങ്ങം ആ​ന​ക്ക​ച്ചേ​രി ബീ​രാ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഉ​നൈ​സ്(​ഇ​ണ്ണി- 28), കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ൽ പ​റ​ന്പി​ൽ അ​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൻ സ​നൂ​പ്(23), മൊ​റ​യൂ​ർ കു​റു​ങ്ങോ​ട​ൻ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മ​ക​ൻ ശി​ഹാ​ബു​ദീ​ൻ(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 2.45 ഓ​ടെ പൂ​ക്കോ​ട്ടൂ​ർ പ​ള്ളി​പ്പ​ടി​യി​ലാ​ണ് കെ.​എ​ൽ.55 ക്യൂ 2835 ​ട​യോ​ട്ട ആ​ൾ​ട്ടി​സ് കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ശി​ഹാ​ബു​ദീ​നു ക​രി​പ്പൂ​രി​ൽ നി​ന്നു സ്വീ​ക​രി​ച്ചു വീ​ട്ടി​ലി​റ​ക്കി മൂ​വ​രും മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ വീ​ട്ടു മ​തി​ലി​ലി​ട​ച്ച് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗേ​റ്റ് അ​ട​ക്കം ദൂ​രേ​ക്ക് തെ​റി​ച്ചു പോ​യി.

നാ​ട്ടു​കാ​രും മ​ല​പ്പു​റം ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചു ഏ​റെ പ​ണി​പെ​ട്ടാ​ണ് മൂ​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.ഇ​വ​ർ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഉ​നൈ​സ് വി​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ജു​വൈ​രി​യ ഗ​ർ​ഭി​ണി​യാ​ണ്.മാ​താ​വ്: ഫാ​ത്തി​മ സു​ഹ്റ. സ​ഹോ​ദ​ര​ൻ: ഫ​വാ​സ് (ദ​മാം). കോ​ള​നി റോ​ഡി​ൽ പ​ല​ച്ച​ര​ക്കു ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​ണ് സ​നൂ​പ്. മാ​താ​വ്: സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഹ​ർ​ബാ​ൻ, ഷ​ബീ​ബ, സ​മീ​ർ. ശി​ഹാ​ബു​ദീ​ൻ നി​ക്കാ​ഹ് ക​ഴി​ഞ്ഞു വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ​താ​ണ്. മാ​താ​വ്: സ​ഫി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​സാ​ഫി​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, റു​ബീ​ന.

Related posts