ഗൾഫിൽ നിന്നെത്തിയ മകനുമായി വീട്ടിലേക്ക്  മടങ്ങവേ കാർ ലോറിയിലിടിച്ച് പിതാവ് മരിച്ചു ; മറ്റൊരു മകനും കൊച്ചുമനും പരിക്ക്;  അപകടത്തിൽ  ച​ങ്ങ​രം​കു​ളം ചോ​ഴി​യാ​ത്ത് വീ​ട്ടി​ൽ  ര​വീ​ന്ദ്ര​നാണ് മരിച്ചത്

കു​ന്നം​കു​ളം: ഗ​ൾ​ഫി​ൽ​നി​ന്നും എ​ത്തി​യ മ​ക​നെ കൊ​ണ്ടു​വ​രു​ന്ന വ​ഴി​യു​ണ്ടാ​യ കാ​ർ അ​പ​ക​ട​ത്തി​ൽ പി​താ​വ് മ​രി​ച്ചു. ച​ങ്ങ​രം​കു​ളം ചോ​ഴി​യാ​ത്ത് വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ മ​ക​ൻ ര​വീ​ന്ദ്ര​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ ആ​റ​ര​യോ​ടെ കു​ന്നം​കു​ള​ത്തി​ന​ടു​ത്ത് കാ​ണി​പ്പ​യ്യൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ര​വീ​ന്ദ്ര​ന്‍റെ മൂ​ന്നാ​മ​ത്തെ മ​ക​ൻ ശ്യാം​സു​ന്ദ​ർ ദു​ബാ​യി​ൽ​നി​ന്നും ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

ശ്യാ​മി​നെ കൊ​ണ്ടു​വ​രാ​നാ​യി ര​വീ​ന്ദ്ര​നും മ​റ്റൊ​രു​മ​ക​നാ​യ ര​ദീ​പും ര​ദീ​പി​ന്‍റെ മ​ക​ൻ ആ​ദ​ര​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്ക് പോ​യ​ത്. ശ്യാം ​ഗ​ൾ​ഫി​ൽ പോ​യി ആ​ദ്യ വ​ര​വാ​യി​രു​ന്നു ഇ​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വി​ഫ്റ്റ് കാ​ർ കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ​ത​ന്നെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​വീ​ന്ദ്ര​ൻ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ദീ​പി​നും മ​ക​ൻ ആ​ര​വി​നും പ​രി​ക്കു​ണ്ട്. എ​ര​മം​ഗ​ലം താ​ഴെ​ത്തെ​പ​ടി​യി​ൽ ഹാ​ർ​ഡ്‌​വെ​യ​ർ ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് ര​വീ​ന്ദ്ര​ൻ. ഭാ​ര്യ: ശ്യാ​മ​ള. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

Related posts