അ​യ്യാ​യി​രം രൂ​പ..! വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; പക്ഷേ…

കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

“ഗു​ഡ് സ​മ​രി​റ്റ​ൻ’ എ​ന്ന പു​ര​സ്കാ​ര​മാ​ണ് രാ​ജ്യ​മെ​ന്പാ​ടും വ്യാ​പി​പ്പി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ റോ​ഡി​ൽ ജീ​വ​ൻ പൊ​ലി​യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗു​ഡ് സ​മ​രി​റ്റ​ൻ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​യ്യാ​യി​രം രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​ര​മാ​യി ന​ൽ​കു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ളു​ക​ളെ ആ​ശു​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്കു പ​ര​മാ​വ​ധി അ​യ്യാ​യി​രം രൂ​പ​യാ​യി​രി​ക്കും ന​ൽ​കു​ക.

ഒ​രു അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​ട്ടാ​യി​രി​ക്കും ഈ ​തു​ക വീ​തി​ച്ചു ന​ൽ​കു​ക. അ​പ​ക​ട​മു​ണ്ടാ​യി ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രി​ക്ക​ണം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​മാ​യി പ​രി​ക്കേ​റ്റി​രു​ന്നുവെ​ന്നു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്.

കൂ​ടാ​തെ ദേ​ശീ​യ ത​ല​ത്തി​ൽ 10 പേ​ർ​ക്ക് ഓ​രോ വ​ർ​ഷ​വും ഗു​ഡ് സ​മ​രി​റ്റ​ൻ പു​ര​സ്കാ​രം ന​ൽ​കും.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശം​സ​ാപ​ത്ര​വും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും ഈ ​പു​ര​സ്കാ​രം. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.


ജി​ബി​ൻ കു​ര്യ​ൻ

Related posts

Leave a Comment