കോഴിക്കോട് അപകട നിരക്ക് കൂടുന്നു; കഴിഞ്ഞമാസം നഷ്ടപ്പെട്ടത് 17 ജീവൻ;  വാ​ഹ​നാ​പ​ക​ടം കു​റ​യ്ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ​വും ക്ലാ​സു​മാ​യി ട്രോ​ഫി​ക് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വാ​ഹ​നാ​പ​ക​ടം കു​റ​യ്ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ​വും ക്ലാ​സു​മാ​യി ട്രോ​ഫി​ക് പോ​ലീ​സും ട്രോ​മ കെ​യ​റും നെ​ട്ടോ​ട​മോ​ടു​ന്പോ​ഴും ന​ഗ​ര​ത്തി​ലെ അ​പ​ക​ടനി​ര​ക്ക് കു​ത്ത​നെ മു​ക​ളി​ലേ​ക്കുത​ന്നെ!.. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ൽ മാ​ത്രം ന​ഗ​ര​ത്തി​ലെ റോ​ഡി​ൽ 17 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 2018ൽ ​ഇ​തു​വ​രെ ഏ​റ്റ​വു​മ​ധി​കം മ​ര​ണം സം​ഭ​വി​ച്ച​തും മേ​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ഗ​ര​ത്തി​ൽ 114 അ​പ​ക​ട​ങ്ങ​ളാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​തി​ൽ 75 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കും 36 പേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​മേ​റ്റി​ട്ടു​ണ്ട്. മാ​വൂ​ർ റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ച​തും ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട്ട് അ​പ​ട​ങ്ങ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും ട്രാ​ഫി​ക് പോ​ലീ​സ് പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന​ത് ത​ന്നെ​യാ​ണ് അ​പ​ക​ടം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യുന്നു. ഓ​രോ വ​ർ​ഷം ക​ഴി​യും​തോ​റും ന​ഗ​ര​ത്തി​ലെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ നി​ര​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ത്ത​തും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴിവ​യ്ക്കാ​റു​ണ്ട്.

ബ​സു​ക​ളു​ടെ​യും മ​റ്റും മ​ര​ണ​പ്പാ​ച്ചി​ൽ കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സീ​ബ്രാ​ലൈ​ൻ പോ​ലും മു​റി​ച്ചു ക​ട​ക്കാ​ൻ പ​ല​പ്പോ​ഴും സാ​ധി​ക്കാ​റി​ല്ല. ന​ഗ​ര​ത്ത​ിൽ ന​ട​ക്കു​ന്ന​വ​രെ ഏ​ത് നി​മി​ഷ​വും ഒ​രു വാ​ഹ​നം വ​ന്നി​ടി​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പ​റ​യുന്നു.

നി​പ്പാ ഭീ​തി വ​ന്ന​തോ​ടു കൂ​ടി ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​ടെ ന​ഗ​ര​ത്തി​ൽ വീ​ണ്ടും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 2017 ൽ ​കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ 186 പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് ഇ​രു​ച​ക്ര അ​പ​ക​ട​ങ്ങ​ൾ മൂ​ല​മാ​ണ്.

കാ​ൽ​ന​ട യാ​ത്രാ​ക്കാ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ നി​സ​ഹാ​യ​രാ​യി നോ​ക്കി നി​ൽ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. റോ​ഡി​ൽ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts