പാലാ-തൊടുപുഴ റൂട്ടിൽ വീണ്ടും അപകടം ; കെ​എ​സ്ആ​ർ​ടി​സി ബ​സും കാറും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു; റാ​ന്നി മ​ന്ദമാ​രു​തി സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്, സ​ണ്ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്

accident-ktmകോ​ട്ട​യം: പാലാ – തൊടുപുഴ റോഡിൽ കു​റി​ഞ്ഞി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും മ​ഹീ​ന്ദ്ര സൈ​ലോ​യും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. റാ​ന്നി മ​ന്ദമാ​രു​തി സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്, സ​ണ്ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 7.45നു ​കു​റി​ഞ്ഞി ക​വ​ല​യി​ലാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.  പാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് കു​റി​ഞ്ഞി​ക്ക​വ​ല​യി​ൽ ആ​ദ്യം ആ​ൾ​ട്ടോ കാ​റി​ലും പി​ന്നീ​ട് സൈ​ലോ കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ൾ​ട്ടോ കാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കില്ല.        ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​കേ​ഷി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ടു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സ​ണ്ണി​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സൈ​ലോ ഓ​ടി​ച്ചി​രു​ന്ന​തു മു​കേ​ഷാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്ന സൈ​ലോ​യ്ക്കു​ള്ളി​ൽ നി​ന്നും മു​കേ​ഷി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

രാ​മ​പു​രം പോ​ലീ​സും ഇ​കെ​കെ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണു ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. സ​ണ്ണി​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളാ​ണു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.      കട്ടപ്പനയിൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തി​നു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി  ഫാ​സ്റ്റ് പാസഞ്ചർ ബ​സും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു  പോ​കു​ക​യാ​യി​രു​ന്ന സൈ​ലോ​യു​മാ​ണു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Related posts