ഏ​റ്റു​മാ​നൂ​രി​ൽ കെഎ​സ്ആ​ർടിസി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; എട്ടുപേ​ർ​ക്കു പ​രി​ക്ക്;  പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ഏ​റ്റു​മാ​നൂ​ർ: കെഎ​സ്ആ​ർടിസി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ക​ണ്ട​ക്‌‌ടർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്.പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു വെ​ളു​പ്പി​ന് 5.30ന് ​വൈ​ക്കം റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.

കാ​സ​ർ​ഗോ​ഡു നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ്ആ​ർടി​സി ബ​സ് അ​തേ ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പാ​ടേ ത​ക​ർ​ന്നു. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ലെ ബ​സാ​ണി​ത്. ബ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രുന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു.

ഏ​റ്റു​മാ​നൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ണ്ട​ക്ട​ർ ക​ണ്ണൂ​ർ അ​ര​ങ്ക് പാ​ലി​ക്കു​ള​ത്തി​ൽ കെ ​യു ബാ​ബു​വി​ന്‍റെ കാ​ലി​ന് ഒ​ടി​വു​ണ്ട്. മ​റ്റാ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ: തി​രു​വ​ന​ന്ത​പു​രം ചി​ന്തു ഭ​വ​നം പ്രേം ​രാ​ജി​ന്‍റെ മ​ക​ൻ മി​ഥു​ൻ രാ​ജ് (21), ബ​സ് ക​ണ്ട​ക്‌‌ടർ ക​ണ്ണൂ​ർ അ​ര​ങ്ങ് കാ​രി​ക്കു​ള​ത്തി​ൽ യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ ബാ​ബു (47), സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ന്പ്യാ​ർ​കു​ന്ന് വ​ട​ശേരി മോ​ഹ​ൻ​ദാ​സി​ന്‍റെ മ​ക​ൾ അ​രു​ണി​മ (23) , ആ​ല​പ്പു​ഴ ചെ​ന്നി​ത്ത​ല ക​ള​ത്തൂ​രാ​ൻ പ​റ​ന്പി​ൽ ബാ​ല​മു​ര​ളി​കൃ​ഷ്ണ​ൻ (57) , പാ​ല​ക്കാ​ട് കാ​റൽ മ​ണ്ണാ പ​ല്ല​വി​യി​ൽ ജ​യ​ച​ന്ദ്ര​ൻ ബാ​ബു​വി​ന്‍റെ മ​ക​ൻ ഗോ​പി​ച​ന്ദ് (23), തി​രു​വ​ല്ല ചാ​ത്ത​ങ്ക​രി മ​ണ​പ്പു​റ​ത്ത് സു​ഭാ​ഷി​ന്‍റെ ഭാ​ര്യ ഷി​നി (40), തി​രു​വ​ല്ല ക​ല്ലു​ങ്ക​ൽ പ്ര​ദീ​പ് ഭ​വ​ന​ത്തി​ൽ ദി​നേ​ശി​ന്‍റെ ഭാ​ര്യ പ്ര​ഭ (36) , മ​ക​ൾ ആ​രാ​ധ്യ (നാ​ല്).

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ബ​സ് റോ​ഡി​ൽ നി​ന്നും മാ​റ്റി​യി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. എ​ട്ടു മ​ണി​യോ​ടെ കെ ​എ​സ് ആ​ർ ടി ​സി യു​ടെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം എ​ത്തി​യാ​ണ് ബ​സ് മാ​റ്റി​യ​ത്.

Related posts