ദമ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാർ ഇടിച്ചു തെറിപ്പിച്ചു; അ​പ​ക​ട​ത്തി​ൽ​ ഭ​ർ​ത്താ​വ് മ​രി​ച്ചു


കു​റ​വി​ല​ങ്ങാ​ട്: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മ​രി​ച്ചു. മ​ണ്ണ​യ്ക്ക​നാ​ട് ഈ​ഴ​ക്കു​ന്നേ​ൽ ജോ​ർ​ജ് ജോ​സ​ഫ് (ജോ​ർ​ജു​കു​ട്ടി-32)​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് എ​ലി​സ​ബ​ത്തി(​ജെ​യ്മി)​നെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ ഏ​ഴേ​കാ​ലോ​ടെ എം​സി റോ​ഡി​ൽ കാ​ളി​കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ജോ​ലി​ക്ക് കൊ​ണ്ടു​ചെ​ന്നാ​ക്കു​ന്ന​തി​നാ​യി പോ​കു​ക​യാ​യി​രു​ന്നു .

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​പ്പ് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജോ​ർ​ജ്കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment