അപകടങ്ങള്‌ പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല! ഓവർ സ്പീഡും ഓവർടേക്കും അപകടക്കെണി ഒരുക്കുന്നു

കോ​ട്ട​യം: അ​മി​ത​വേ​ഗ​ം അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന മേ​ഖ​ല​യാ​യ ബേ​ക്ക​ർ ജം​ഗ്ഷ​ൻ – സീ​സ​ർ സ്ക്വ​യ​ർ റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു​വി​ധ ന​ട​പ​ടി​യു​മി​ല്ല. ഇ​വി​ടെ പോ​ലീ​സ് ആ​വ​ശ്യ​ത്തി​നു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പ​ക ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യും നി​ര​വ​ധി ത​വ​ണ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ദി​ശ തെ​റ്റി വ​ന്ന് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കി. ബൈ​ക്ക് യാ​ത്രി​ക​ർ ത​ല​നാ​രിഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

ആ​വ​ശ്യ​ത്തി​ല​ധി​കം റോ​ഡി​നു വീ​തി​യു​ള്ള ബേ​ക്ക​ർ ജം​ഗ്ഷ​ൻ – സീ​സ​ർ സ്ക്വ​യ​ർ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​വി​ടെ റോ​ഡി​നു ന​ടു​വി​ലു​ണ്ടാ​യി​രു​ന്ന ഡി​വൈ​ഡ​റു​ക​ൾ ഇ​പ്പോ​ൾ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഡി​വൈ​ഡ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ ദി​ശ തെ​റ്റി പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.

ഡി​വൈ​ഡ​റു​ക​ൾ മാ​റ്റി​യ​തു സം​ബ​ന്ധി​ച്ച വി​വ​രം ക​ള​ക്ട​റെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്ത​ശേ​ഷം അ​മി​ത വേ​ഗ​ത്തിലാ​ണ് ബ​സു​ക​ൾ നാ​ഗ​ന്പ​ടം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്.

ട്രാ​ഫി​ക് സി​ഗ്ന​ലി​ലെ ബ്ലോ​ക്കി​ൽ അ​ക​പ്പെ​ട്ട മ​റ്റു വാ​ഹ​ന​ങ്ങ​ളും ചീ​റി​പ്പാഞ്ഞാ​ണു വ​രു​ന്ന​ത്. ഇ​തു​പോ​ലെ തി​രി​ച്ചു നാ​ഗ​ന്പ​ട​ത്തു​നി​ന്നും ബേ​ക്ക​ർ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തും അ​മി​ത വേ​ഗത്തിലാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തുന്നു​ണ്ട്.

ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ​നി​ന്നും നാ​ഗ​ന്പ​ടം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ശ​ക്തി ഹോ​ട്ട​ലി​നു സ​മീ​പ​ത്തു​നി​ന്നും യു​ടേ​ണ്‍ എ​ടു​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. പോ​ലീ​സ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ യു​ടേ​ണ്‍ എ​ടു​ക്ക​രു​തെ​ന്ന് എ​ഴു​തി വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ​യാ​ണു വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കു​ന്ന​ത്. ബൈ​ക്കു​ക​ൾ ഇ​വി​ടെ തി​രി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​ണുണ്ടാ​ക്കു​ന്ന​ത്.

അ​തേ​പോ​ലെ സി​എം​എ​സ് കോ​ള​ജ് അ​ണ്ണാ​ൻ​കു​ന്ന് റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്ന​തും ഇ​വി​ടെ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ ക​യ​റി​വ​രു​ന്ന​തും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ്. ഇ​തും അ​പ​ക​ട സാ​ധ്യ​ത​വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.
സ്പീ​ഡ് ബേ്രക്ക​റു​ക​ളും ട്രാ​ഫി​ക് ഐ​ല​ൻഡു​ളും അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​യ​മം ലം​ഘി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts