ചിങ്ങവനം മാവിളങ്ങളിൽ  തിടനാട് എസ്ഐയും  കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം;  ഈ പ്രദേശം സ്ഥിരം അപകടമേഖലയായി മാറിയെന്ന് നാട്ടുകാർ

ചി​ങ്ങ​വ​നം: തി​ട​നാ​ട് എ​സ്ഐ​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ട്രെ​യി​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ട​നാ​ട് എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ(38), ഭാ​ര്യ ര​മ്യ(26), മ​ക്ക​ളാ​യ ആ​രോ​ണ്‍ (6), അ​മേ​യ(4) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് എം​സി റോ​ഡി​ൽ ചി​ങ്ങ​വ​നം മാ​വി​ള​ങ്ങ് ജം​ഗ്ഷ​നു സ​മീ​പമാ​ണ് അ​പ​ക​ടം.

ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ കു​ടും​ബ വീ​ടാ​യ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ണ് ഇ​ദേ​ഹം യാ​ത്ര പു​റ​പ്പെ​ട്ട​ത്. നെ​ഞ്ചി​ന് പ​രി​ക്കേ​റ്റ ആ​ന്‍റ​ണി ജോ​സ​ഫും കൈ​ക്ക് പ​രി​ക്കേ​റ്റ ര​മ്യ​യും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും കു​ട്ടി​ക​ളെ ഐ​സി​എ​ച്ചി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു വ​ന്ന ട്രെ​യി​ല​റു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്. മാ​വി​ള​ങ്ങി​നും പെ​ട്രോ​ൾ പ​ന്പി​നും ഇ​ട​യ്ക്കാ​ണ് അ​പ​ക​ടം. മാ​വി​ള​ങ്ങ് ജം​ഗ്ഷ​ൻ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് വീ​ടും ക​ട​യും ത​ക​ർ​ത്ത് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related posts