പൂരമറിയാതെ രാമന്‍! പൂരം ദിവസം രാമന്‍ എന്തു ചെയ്യുന്നുവെന്നറിയാന്‍ തെച്ചിക്കോട്ടുകാവിലെത്തിയപ്പോള്‍ കണ്ടത് ഇന്നലെ പൂരനഗരിയില്‍ കണ്ട രാമനെയല്ല, പിന്നെയോ..?

തൃ​ശൂ​ർ: പൂ​ര​ല​ഹ​രി​യി​ൽ തൃ​ശൂ​ർ ന​ഗ​രം ഇ​ള​കി​മ​റി​യു​ന്പോ​ൾ പൂ​ര​വി​ളം​ബ​രം കു​റി​ച്ച തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ പേ​രാ​മം​ഗ​ല​ത്ത് ശാ​ന്ത​നാ​യി നി​ൽ​ക്കു​ന്നു. പൂ​രം ദി​വ​സം രാ​മ​ൻ എ​ന്തു ചെ​യ്യു​ന്നു​വെ​ന്ന​റി​യാ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ഇ​ന്ന​ലെ പൂ​ര​ന​ഗ​രി​യി​ൽ ക​ണ്ട രാ​മ​നെ​യ​ല്ല. പ​ട്ട തി​ന്ന് ത​ല​യാ​ട്ടി ത​ല​യെ​ടു​പ്പി​ന്‍റെ മ​സ്ത​കം അ​ധി​കം ഉ​യ​ർ​ത്താ​തെ രാ​മ​ൻ പൂ​ര​മ​റി​യാ​തെ..​പൂ​ര​ത്തി​ര​ക്ക​റി​യാ​തെ അ​ങ്ങി​നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു രാ​മ​ൻ.. ഒ​രു പൂ​ര​വി​ളം​ബ​ര​ത്തി​ന്‍റെ ന​ല്ലോ​ർ​മക​ളു​മാ​യി…

തെ​ക്കോ​ട്ടി​റ​ക്ക​ത്തി​ന്‍റെ​യും പൂ​ര​ത്തി​ര​ക്കി​ന്‍റെ​യും സാ​ന്പി​ളാ​യി​രു​ന്നു പൂ​ര​വി​ളം​ബ​ര​ത്തി​ന് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ക​ണ്ട​ത്. രാ​മ​ൻ ഇ​ഫ​ക്ട് മാ​ത്ര​മാ​യി​രു​ന്നു ആ ​ജ​ന​സ​ഞ്ച​യ​ത്തി​ന് കാ​ര​ണം.ത​നി​ക്കു മു​ന്നി​ലെ​ത്തി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ന​സു വാ​യി​ച്ച​റി​ഞ്ഞ് പ​ല​കു​റി തു​ന്പി​ക്കൈ ഉ​യ​ർ​ത്തി അ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്ത് അ​വ​രു​ടെ ആ​ർ​പ്പു​വി​ളി​ക​ളും ക​യ്യ​ടി​ക​ളും ഹൃ​ത്ത​ട​ത്തി​ലേ​റ്റു വാ​ങ്ങു​ന്പോ​ൾ രാ​മ​നും സ​ന്തോ​ഷി​ച്ചി​രി​ക്ക​ണം.

ഇ​ന്ന​ലെ പൂ​ര​വി​ളം​ബ​രം ക​ഴി​ഞ്ഞ് പേ​രാ​മം​ഗ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വി​ലെ​ത്തി​യ​പ്പോ​ൾ രാ​മ​നെ തി​രി​കെ സ്വീ​ക​രി​ക്കാ​നും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു. ഒ​രു കു​ഴ​പ്പ​വു​മു​ണ്ടാ​ക്കാ​തെ ശാ​ന്ത​ഗം​ഭീ​ര​നാ​യി നെ​യ്ത​ല​ക്കാ​വി​ല​മ്മ​യെ ശി​ര​സി​ലേ​റ്റി തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ന്ന് പൂ​ര​വി​ളം​ബ​രം ന​ട​ത്തി മ​ട​ങ്ങി​യെ​ത്തി​യ രാ​മ​നെ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ത​ട്ട​ക​ക്കാ​ർ തെ​ച്ചി​ക്കോ​ട്ടേ​ക്ക് തി​രി​ച്ചു​വ​ര​വേ​റ്റ​ത്.

Related posts