സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ഡിവൈഎസ്പി! സൈക്കിൾ യാത്രികൻ മരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: തകഴിയിൽ ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബു ഓടിച്ച കാറിടിച്ചായിരുന്നു അപകടം.

തകഴി പാണ്ടിയപ്പള്ളി സ്വദേശി എം.ഉണ്ണിയാണ് (61) മരിച്ചത്. സംസ്ഥാനപാതയിൽ തകഴി റെയിൽ ക്രോസിനു സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ടെത്തിയ കാർ ഉണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Related posts

Leave a Comment