സീരിയ​ലി​ൽ പോ​ലീ​സ്, ജീ​വി​ത​ത്തി​ൽ ക​ണ്ടക്ടര്‍ ! കോ​ട്ട​യം – ക​രി​പ്പൂ​ത്ത​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎം​വി എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്താ​ൽ ഒരാളെ പരിചയപ്പെടാം

കോ​ട്ട​യം: കോ​ട്ട​യം – ക​രി​പ്പൂ​ത്ത​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎം​വി എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്താ​ൽ നി​ങ്ങ​ൾ​ക്ക് ടി​ക്ക​റ്റ് ന​ല്കു​ന്ന​തു ബി​ജു കു​മ​ര​കം എ​ന്ന സി​നി​മ – സീരിയ​ൽ ന​ട​നാ​ണ്.

10 സീരിയ​ലു​ക​ളി​ലും നാ​ലു സി​നി​മ​ക​ളി​ലും ബി​ജു ശ്ര​ദ്ധേ യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. മി​ക്ക​പ്പോ​ഴും പോ​ലീ​സ് വേ​ഷ​ങ്ങ​ളി​ലാ​ണ് ബി​ജു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ലും സീരിയ​ലു​ക​ളി​ലും തി​ള​ങ്ങു​ന്പോ​ഴും ക​ണ്ട​ക്‌ട​ർ ജോ​ലി ഉ​പേക്ഷിക്കാ​ൻ ബി​ജു ത​യാ​റാ​യി​ട്ടി​ല്ല.

ബ​സി​ൽ യാ​ത്ര​ക്കാ​രെ വി​ളി​ച്ചു ക​യ​റ്റു​ന്പോ​ഴും തി​ക്കി​ തി​ര​ക്കി നി​ല് ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്ന ചോ​ദ്യ​വു​മാ​യി നീ​ങ്ങു​ന്പോ​ഴും ഒ​രു ന​ട​നാ​ണെ​ന്ന ജാ​ഡ ബി​ജു കാ​ണി​ക്കാ​റി​ല്ല.

ത​ന്നെ തി​രി​ച്ച​റി​ഞ്ഞ യാ​ത്ര​ക്കാ​ർ സീ​രി​യ​ലി​ൽ ക​ണ്ട​ല്ലോ എ​ന്നു ചോ​ദി​ച്ചാ​ൽ ഒ​രു പു​ഞ്ചി​രി മാ​ത്ര​മാ​യി​രി​ക്കും ഇ​യാ​ളു​ടെ മ​റ​പ​ടി.

‘ മാ​ളൂ​ട്ടി, കൂ​ടെ​വി​ടെ, ശ്രീ​പ​ദം, ചെ​ന്പ​ര​ത്തി, മി​സ് ഹി​റ്റ്‌‌ലർ, തു​ന്പ​പ്പൂ, മ​ന​സി​ന​ക്ക​രെ, ദ​യ തു​ട​ങ്ങി​യ​വ​യാ​ണ് ബി​ജു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന സീ​രി​യ​ലു​ക​ൾ. മി​ക്ക സീ​രി​യ​ലു​ക​ളി​ലും പോ​ലീ​സ് വേ​ഷ​മാ​ണ് ചെ​യ്ത​ത്.

ഐ​ജി, എ​സ്പി, സി​ഐ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വേ​ഷ​ങ്ങ​ൾ. ശാ​ന്തം, അ​ച്ചാ​യ​ൻ​സ്, പ​ട്ടാ​ഭി​രാ​മ​ൻ, തു​ട​ക്കം എ​ന്നി​വ​യാ​ണ് സി​നി​മ​ക​ൾ. പു​തി​യ ര​ണ്ടു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

കു​മ​ര​കം ചു​ള ഭാ​ഗ​ത്ത് ന​ടു​പ​റ​ന്പി​ൽ വീ​ട്ടി​ലാ​ണ് ബി​ജു​വും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. സി​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ലീ​ഷ, അ​ശ്വി​ൻ.

Related posts

Leave a Comment