നടന്‍ മന്‍സൂര്‍ അലിഖാന്‍ ഐസിയുവില്‍; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍…

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്‌സീനെതിരെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമായിരിന്നു. കോവിഡ് വാക്സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ഇവിടെ കോവിഡ് എന്ന ഒരു രോഗം പോലും ഇല്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്

Read More

ഇവിടെ കോവിഡൊന്നും ഇല്ല…അതുകൊണ്ട് വാക്‌സിനും വേണ്ട; രോഷത്തോടെ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍; പ്രസ്താവന ചര്‍ച്ചയാകുന്നു…

സിനിമാലോകത്തെ ആകെ ദുഖത്തിലാക്കിക്കൊണ്ടാണ് നടന്‍ വിവേക് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവേകിന്റെ മരണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വാക്സിന്‍ സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി. അതിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിന്‍ എന്തിനാണ് എടുക്കുന്നതെന്നുമാണ് നടന്‍ ചോദിക്കുന്നത്. വിവേക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മന്‍സൂര്‍ അലിഖാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോഴാണ് ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന്‍ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ…

Read More