ഐ​സി​യു​വി​ലൂ​ടെ ഉ​ലാ​ത്തി ‘ഡോ.​പ​ശു’ ! വീ​ഡി​യോ ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

മ​ധ്യ​പ്ര​ദേ​ശി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ഉ​ലാ​ത്തു​ന്ന പ​ശു​വി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ച​ര​ണം ല​ഭി​ക്കാ​ന്‍ സ്ഥാ​പി​ക്കു​ന്ന ഐ​സി​യു​വി​ല്‍ പ​ശു റോ​ന്തു​ചു​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ റൗ​ണ്ട്‌​സി​നു പോ​കു​ന്ന ഡോ​ക്ട​ര്‍​മാ​രെ​പ്പോ​ലെ​യാ​ണ് പ​ശു​വി​ന്റെ ക​റ​ക്കം. രാ​ജ്ഗ​ഡി​ലാ​ണ് സം​ഭ​വം. ഇ​വി​ട​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ പ​ശു അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളാ​യി പു​റ​ത്തു​വ​ന്ന​ത്. പ​ശു​വി​നെ ക​ണ്ട് ഇ​തി​നെ പു​റ​ത്തേ​യ്ക്ക് മാ​റ്റാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. വാ​ര്‍​ഡ് ബോ​യി​ക്കും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സി​വി​ല്‍ സ​ര്‍​ജ​ന്‍ രാ​ജേ​ന്ദ്ര​ന്‍ ക​ത്താ​രി​യ അ​റി​യി​ച്ചു.

Read More

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് ആയ ! കുഞ്ഞ് ഐസിയുവില്‍…

എട്ടുമാസം പ്രായമുള്ള കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു. ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞ് ഉറക്കെ കരയുന്നത് കേട്ട അയല്‍വാസികള്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്. പലതവണ കുട്ടിയുടെ തല കട്ടിലില്‍ ഇടിക്കുകയും അവന്റെ മുടി വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്‌ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍…

Read More

സാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…

ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‌നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്‌നേഹ പറയുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.

Read More

കോവിഡ് രോഗികളില്‍ ബ്ലാക് ഫംഗസ് പടര്‍ന്നത് ഐസിയുവില്‍ നിന്നും ? ഐസിയുവില്‍ ഉടന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്…

കേരളത്തില്‍ കോവിഡ് ബാധിതരില്‍ ബ്ലാക് ഫംഗസ് കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ചികിത്സയ്ക്കായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗസ് ബാധയ്ക്കു സാധ്യതയെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ…

Read More

നടന്‍ മന്‍സൂര്‍ അലിഖാന്‍ ഐസിയുവില്‍; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍…

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സ്റ്റോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്‌സീനെതിരെ അദ്ദേഹം നടത്തിയ പ്രസ്ഥാവന വിവാദമായിരിന്നു. കോവിഡ് വാക്സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ഇവിടെ കോവിഡ് എന്ന ഒരു രോഗം പോലും ഇല്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്

Read More

ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ് ! വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മാത്രമേ ബാധിക്കൂ എന്നു കരുതി നിസ്സാരമായി കരുതിയാല്‍ നിങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരും; കൊറോണ ബാധിതയായ 39കാരിയുടെ വീഡിയോ ചര്‍ച്ചയാകുന്നു…

കോവിഡ്19 വൃദ്ധരെയും കുട്ടികളെയും മാത്രമേ ബാധിക്കൂ എന്ന തെറ്റിദ്ധാരണയുമായി സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീവിക്കുന്ന നിരവധി ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരമാളുകളെ വീഡിയോയിലൂടെ ബോധവല്‍ക്കരിക്കുകയാണ് കൊറോണ ബാധിതയായ താരാ ജെയിന്‍ ലാങ്‌സ്റ്റന്‍ എന്ന 39കാരി. ‘ശ്വാസകോശത്തില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞ പ്രതീതിയാണ്. ഓരോ ശ്വാസോച്ഛാസവും എനിക്കിന്ന് ഒരു യുദ്ധമാണ്. അത്രയധികം വേദനയാണ് ഞാന്‍ അനുഭവിക്കുന്നത്. ‘ കൊറോണ ബാധിച്ച്, വെസ്റ്റ് ലണ്ടനിലെ ഹില്ലിങ്ടണ്‍ ആശുപത്രിയിലെ ഐസിയു വില്‍ ചികിത്സയിലിരിക്കുന്ന യുവതി ലൈവ് വീഡിയോയില്‍ പറയുന്നു. രണ്ടു കുട്ടികളുടെ മാതാവു കൂടിയായ താര കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ കോവിഡ്19 ഉണ്ടെന്ന് തെളിയുകയും ചെയ്തു. കഴിഞ്ഞ ആഴ്ച നെഞ്ചില്‍ അണുബാധയുമായാണ് രോഗം ആരംഭിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കും ഐബുപ്രൂഫിനും പാരസിറ്റമോളും കഴിച്ചു. ഐബുപ്രൂഫിന്‍ ആയിരിക്കും വൈറസ് ബാധ വഷളാക്കിയത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ‘ഞാന്‍ ദിവസം എട്ട് ഐബുപ്രൂഫിന്‍ വരെ കഴിക്കുമായിരുന്നു. അതായിരിക്കും…

Read More

ചന്നംപിന്നം ട്രോളി, ഒടുവില്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഗ്രൂപ്പിന് പൂട്ട് വീണു

സോഷ്യല്‍മീഡിയയില്‍ എന്തിനെയും വിമര്‍ശിക്കുന്ന ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ ഗ്രൂപ്പ് അടച്ചുപൂട്ടി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഈയിടെയായി നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പേജ് പൂട്ടിക്കാനായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഒരു അറിയിപ്പുമില്ലാതെ അപ്രത്യക്ഷമായിരിക്കുന്നത്. ഫേസ്ബുക്ക് തന്നെയാണ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഗ്രൂപ്പ് പൂട്ടിച്ചതെന്നാണ് സൂചന. അടുത്തിടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വ്യാപകമായ ട്രോളുകള്‍ ഇവരുടെ പേജ് വഴി പുറത്തുവന്നിരുന്നു. ഇത് വ്യാപക വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു. ഈയടുത്ത് നടി പാര്‍വ്വതി മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പേജ് പാര്‍വ്വതിക്കൊപ്പം നിന്നതും ഹിന്ദു ദൈവങ്ങളെ ട്രോളിയതിന് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസ സംഹിതകളെ അപമാനിക്കുന്ന രീതിയിലുള്ള ട്രോളുകളും ഇടയ്ക്കിടെ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിശ്വാസികളെ വേദനിപ്പിച്ചിരുന്നു. ഇതൊക്കെയാകാം ഗ്രൂപ്പ് പൂട്ടിയതിന്റെ കാരണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇവരുടെ പേജ് ഇപ്പോഴും ആക്ടീവാണ്. ഈ പേജിനെതിരേയും വലിയതോതില്‍ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്.

Read More

ഐസിയുവിന്റെ പുറത്ത് മകളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ച് വീട്ടുകാര്‍; അകത്ത് പെണ്‍കുട്ടിയുടെ വസ്ത്രം ബലമായി മാറ്റിയ മെയില്‍ നഴ്‌സുമാര്‍ അവളോടു ചെയ്തത്…

ഐസിയുവില്‍ കിടന്ന പതിനാറുകാരിയെ മെയില്‍ നഴ്‌സുമാര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെണ്‍കുട്ടി പീഡനശ്രമം ചെറുത്തപ്പോള്‍ നേഴ്സുമാരില്‍ ഒരാള്‍ ഓക്സിജന്‍ മാസ്‌ക് ഊരുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നവംബര്‍ 16നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയാണ് ഇവര്‍ ചെയ്തത്. ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. പഴയ ഗുഡ്ഗാവിലെ ശിവ ആശുപത്രിയിലാണ് സംഭവം. ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ നേഴ്സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നേഴ്സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. രവീന്ദര്‍…

Read More

രശ്മി നായര്‍ ഗ്രൂപ്പ് അഡ്മിനല്ല, ഗ്രൂപ്പില്‍ കലാപമുണ്ടാക്കുന്നത് ചിലര്‍, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്, പ്രതികരണവുമായി ഐസിയു, ഇന്റര്‍നാഷണല്‍ ചളു യൂണിയനിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവരുന്നു

പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനിലെ പിഴുപ്പലക്ക് തുടരുന്നു. ഗ്രൂപ്പിലെ മെംബര്‍മാരെ വിലക്കിയതിനെതിരേ ഒരുകൂട്ടം അംഗങ്ങള്‍ പുതിയ ഗ്രൂപ്പ് തുടങ്ങിയതോടെയാണ് ട്രോളുകാര്‍ക്കിടയിലെ പടലപ്പിണക്കം പുറംലോകമറിയുന്നത്. ഗ്രൂപ്പിലെ ജനാധിപത്യം നഷ്ടമായെന്നും ചിലരുടെ നയങ്ങളാണ് ഗ്രൂപ്പില്‍ നടക്കുന്നതും വിമര്‍ശനമുന്നയിച്ചവരെ ഗ്രൂപ്പില്‍ നിന്ന് ബാന്‍ ചെയ്യുകയും ചെയ്തു. ഇതോടെ പുറത്താക്കപ്പെട്ടവര്‍ ആന്റി ഐസിയു എന്ന ഗ്രൂപ്പും പേജും തുടങ്ങുകയും ചെയ്തു. ചുംബനസമരത്തിലൂടെ കുപ്രസിദ്ധയായ രശ്മി നായര്‍ തന്നെ വിമര്‍ശിച്ചവരെ വിലക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനിടെ രശ്മി നായര്‍ തങ്ങളുടെ അഡ്മിനാണെന്ന വാര്‍ത്തകള്‍ക്കെതിരേ ഐസിയു ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളവര്‍ രംഗത്തെത്തി. തങ്ങളുടെ ഗ്രൂപ്പിലെ സാദാ മെംബര്‍മാര്‍ രശ്മി നായരെന്നും ആര്‍ക്കും ആരെ വേണമെങ്കിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്രവും അവകാശവും ഗ്രൂപ്പിലുണ്ടെന്ന് അഡ്മിന്‍മാര്‍ പറയുന്നു. അതേസമയം, സമാന്തര ഗ്രൂപ്പിന് വലിയതോതിലുള്ള പ്രചാരണമാണ് ലഭിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ 5000ത്തോളം പേരാണ് പുതിയ ഗ്രൂപ്പില്‍ അംഗങ്ങളായത്. 2012-ല്‍ ഫേസ്ബുക്കില്‍…

Read More