അന്ന്‌ ഇ​ന്‍റി​മേ​റ്റ് സീ​നൊ​ക്കെ ചെ​യ്യാ​ൻ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ൻ​ഹി​ബി​ഷ​ൻ ആ​യി​രു​ന്നു, ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ ഞാ​ൻ കൂ​ളാ​യി​ട്ട് ചെ​യ്യും..! ശി​വ​ദ പറയുന്നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ശി​വ​ദ. 2009-ൽ ​പു​റ​ത്തി​റ​ങ്ങി​യ കേ​ര​ള​ക​ഫേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു ക​ട​ന്നു​വ​രവ്.

2011-ൽ ​ഫാ​സി​ൽ ചി​ത്ര​മാ​യ ലി​വിം​ഗ് ടു ഗെ​ദ​ർ എ​ന്ന ചി​ത്ര​ത്ത​ിലൂ​ടെ വീ​ണ്ടും സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

അ​തി​നു​ശേ​ഷം ത​മി​ഴ്‌ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. തു​ട​ർ​ന്ന് 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​സു സു​ധി വാ​ത്മീ​കം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെട്ട ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ശി​വ​ദയെ പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ക്കി.

ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മേ​രി ആ​വാ​സ് സു​നോ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പ​ഴ​യ​കാ​ല മ്യൂ​സി​ക്ക് ആ​ൽ​ബ​ത്തെ പ​റ്റി പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്പു ത​ന്നെ ശി​വ​ദ​യു​ടെ ഒ​രു മ്യൂസി​ക്ക് ആ​ൽ​ബം വ​ള​രെ ഹി​റ്റാ​യി​രു​ന്നു.

മ​ഴ എ​ന്നാ​യി​രു​ന്ന ആ ​ആ​ൽ​ബ​ത്തി​ന്‍റെ പേ​ര്. 2010-ൽ ​ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട പാ​ട്ടാ​യി​രു​ന്നു ‘എ​ന്തോ മൊ​ഴി​യു​വാ​ൻ ഉ​ണ്ടാ​കു​മീ മ​ഴ​യ്ക്ക് എ​ന്നോ​ടു മാ​ത്ര​മാ​യി…’ എ​ന്ന ഗാ​നം.

വി​ധു പ്ര​താ​പ് പാ​ടി​യ ഈ ​ഗാ​നം സം​വി​ധാ​നം ചെ​യ്ത​ത് ന​ട​നാ​യ വി​നീ​ത് കു​മാ​ർ ആ​യി​രു​ന്നു. മ​ഴ​യി​ൽ ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ൾ അ​ഭി​ന​യി​ക്കാ​ൻ മ​ടി​യാ​യി​രു​ന്നു​വെ​ന്നും വി​നീ​ത് കു​മാ​ർ അ​തി​നെ കു​റി​ച്ച് പ​റ​ഞ്ഞ് ക​ളി​യാ​ക്കു​മാ​യി​രു​ന്നെ​ന്നും ന​ടി പ​റ​യു​ന്നു.

വി​നീ​ത് കു​മാ​ർ ആ​യി​രു​ന്നു മ​ഴ ആ​ൽ​ബം സം​വി​ധാ​നം ചെ​യ്ത​ത്. അ​നീ​ഷ് ഉ​പാ​സ​ന വ​ഴി​യാ​ണ് ഞാ​ൻ വി​നീ​തേ​ട്ട​നെ കാ​ണു​ന്ന​ത്. അ​ന്ന് ഞാ​ൻ വീ​ഡി​യോ ജോ​ക്കി ആ​യി​രു​ന്നു.

എ​പ്പോ​ഴും മ​ന​സി​ൽ നി​ൽ​ക്കു​ന്ന കു​റെ ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ര​ണം ആ ​സ​മ​യ​ത്ത് ഇ​ന്‍റി​മേ​റ്റ് സീ​നൊ​ക്കെ ചെ​യ്യാ​ൻ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ൻ​ഹി​ബി​ഷ​ൻ ആ​യി​രു​ന്നു.

അ​തി​ൽ പ്ര​ത്യേ​കി​ച്ച് അ​ങ്ങ​നെ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല, നോ​ക്കു​ന്ന​തും കെ​ട്ടി​പി​ടി​ക്കു​ന്ന​തു​മൊ​ക്കെ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​പ്പോ​ഴാ​ണെ​ങ്കി​ൽ ഞാ​ൻ കൂ​ളാ​യി​ട്ട് ചെ​യ്യും.

അ​ന്ന് അ​ത് എ​ങ്ങ​നെ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​റി​യി​ല്ല, എ​നി​ക്ക് ജാ​ള്യ​ത​യാ​യി​രു​ന്നു. എ​നി​ക്കി​പ്പോ​ഴും കാ​ണു​മ്പോ​ൾ അ​യ്യേ ഇ​തെ​ന്താ കാ​ണി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് തോ​ന്നാ​റു​ണ്ട്.

അ​ന്ന് വി​നീ​തേ​ട്ട​ൻ എ​ന്നോ​ട് പ​റ​ഞ്ഞ ഒ​രു കാ​ര്യ​മു​ണ്ട്, ഇ​നി നീ ​എ​ന്നെ​ങ്കി​ലും സി​നി​മ​യി​ൽ ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളൊ​ക്കെ അ​ഭി​ന​യി​ക്കു​ന്ന​ത് ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​വി​ടെ വ​ന്ന് ത​ല്ലു​മെ​ന്ന്.

ഇ​ത് ഇ​ങ്ങ​നെ​യാ​ണോ കാ​ണി​ക്കു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച് അ​ന്ന് എ​ന്നെ ഒ​രു​പാ​ട് ക​ളി​യാ​ക്കി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ഞാ​ൻ ഓ​രോ ത​വ​ണ എ​ന്തെ​ങ്കി​ലും റൊ​മാ​ന്‍റി​ക് സീ​ൻ ചെ​യ്യു​മ്പോ​ൾ എ​നി​ക്ക് വി​നീ​തേ​ട്ട​നെ ഓ​ർ​മ വ​രും.

ക​ണ്ടോ അ​മ്മ…​ ഈ കൊ​ച്ച് കാ​ണി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞ് വി​നീ​തേ​ട്ട​ൻ എ​ന്‍റെ അ​മ്മ​യോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

നെ​ടു​ൻ​ചാ​ലൈ എ​ന്ന സി​നി​മ ക​ണ്ട് ക​ഴി​ഞ്ഞ് എ​ന്നെ വി​ളി​ച്ചി​രു​ന്നു, എ​ന്നി​ട്ട് പ​റ​ഞ്ഞു നി​ന​ക്ക് മ​ര്യാ​ദ​ക്ക് ചെ​യ്യാ​ൻ ഒ​ക്കെ അ​റി​യാം അ​ല്ലേ എ​ന്ന്.

ഇ​പ്പോ​ഴും ഒ​രു​പാ​ട് പേ​ര് ഓ​ർ​ത്തി​രി​ക്കു​ന്ന ഒ​രു സോം​ഗ് ആ​ണ് മ​ഴ. ഈ ​ആ​ൽ​ബം കേ​ട്ട് എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഇ​പ്പോ​ഴും ആ​ളു​ക​ളു​ടെ മെ​സേ​ജ് ഒ​ക്കെ വ​രാ​റു​ണ്ടെ​ന്നും ശി​വ​ദ പ​റ​ഞ്ഞു.

Related posts

Leave a Comment