ഒരുപാട് നായകന്മാരുടെ നായികയായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിച്ചിട്ടില്ല ! ഇപ്പോഴും അതില്‍ ഖേദിക്കുന്നുവെന്ന് നടി മീന…

മോഹന്‍ലാല്‍ നായകനായ സിനിമ ദൃശ്യം 2 മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയില്‍ കാഴ്ചവച്ചത്.

ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു.

ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാര്‍ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

നിരവധി സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ ഭാഗ്യം ലഭിച്ചെങ്കിലും നെഗറ്റീവ് വേഷം കൈകാര്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു.

മീനയുടെ വാക്കുകള്‍ ഇങ്ങനെ…” മുപ്പതോളം നടന്‍മാരുടെ ഒപ്പം നായിക വേഷം കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു നെഗറ്റീവ് റോള്‍ ചെയ്യാന്‍ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. ഇത്രയൊക്കെ വര്‍ഷങ്ങള്‍, ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്തു. പക്ഷേ നെഗറ്റീവ് റോള്‍ എടുക്കാന്‍ എനിക്ക് ഇതുവരെ മനസ്സ് വന്നില്ല.

” നെഗറ്റീവ് റോള്‍ ചെയ്താല്‍ അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പക്ഷേ അതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. എല്ലാ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റണം,എങ്കില്‍ മാത്രമേ ഒരു പൂര്‍ണ്ണ നടി ആകാന്‍ പറ്റും.” എന്ന് താരം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment