ഒരുപാട് നായകന്മാരുടെ നായികയായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിച്ചിട്ടില്ല ! ഇപ്പോഴും അതില്‍ ഖേദിക്കുന്നുവെന്ന് നടി മീന…

മോഹന്‍ലാല്‍ നായകനായ സിനിമ ദൃശ്യം 2 മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത്. മികച്ച പ്രകടനമാണ് താരം ആ സിനിമയില്‍ കാഴ്ചവച്ചത്. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച അഭിനയ പ്രകടനം കാഴ്ച്ച വെക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാര്‍ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ ഭാഗ്യം ലഭിച്ചെങ്കിലും നെഗറ്റീവ് വേഷം കൈകാര്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തില്‍ മീന പറഞ്ഞു. മീനയുടെ വാക്കുകള്‍ ഇങ്ങനെ…” മുപ്പതോളം നടന്‍മാരുടെ ഒപ്പം നായിക വേഷം…

Read More

പനിയും ചുമയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്ന് പരിശോധിച്ചുവെങ്കിലും രണ്ടു തവണയും ഫലം നെഗറ്റീവ് ! ഒടുവില്‍ മരണവും…

രോഗലക്ഷണമില്ലാതെ രോഗബാധിതരാവുന്ന കോവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഇതിനിടെ കോവിഡ് ബാധിച്ച് ജര്‍മനിയില്‍ അങ്കമാലി സ്വദേശിയായ നഴ്‌സ് മരിച്ച സംഭവം ആശങ്കയേറ്റുകയാണ്. രോഗലക്ഷണങ്ങള്‍ കാണിച്ച ശേഷവും ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) ആണ് കൊളോണില്‍ കോവിഡ് ബാധിതയായി മരിച്ചത്. ഇവരെ നേരത്തെ രണ്ടു കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അതേസമയം പനിയും ചുമയുമടക്കം കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായതെന്നും ബന്ധുക്കള്‍ പറയുന്നു. ജര്‍മനിയിലെ കൊളോണില്‍ വൃദ്ധസദനത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജോലിക്കു പോകുന്നത് നിര്‍ത്തുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിനു…

Read More

കോവിഡില്‍ തകര്‍ന്ന് എണ്ണ വില ! അമേരിക്കയില്‍ ക്രൂഡോയിലിന്റെ വില പൂജ്യത്തിനും താഴെ; ഒരിക്കല്‍ എണ്ണക്കിണറില്‍ ഉത്പാദനം ആരംഭിച്ചാല്‍ പിന്നെ നിര്‍ത്തിവെയ്ക്കാനാവില്ല; പെട്രോള്‍ അടിച്ചാല്‍ ഇങ്ങോട്ടു പൈസ കിട്ടുന്ന കാലത്തിലേക്കാണോ ഈ പോക്ക്…

ലോകത്തെ കോവിഡ് വിഴുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. അമേരിക്കയില്‍ എണ്ണ വില പൂജ്യത്തിലും താഴ്ന്ന് മൈനസില്‍ എത്തിയിരിക്കുകയാണ്. ഇന്ന് ക്രൂഡോയില്‍ ഒരു ബാരലിന് വില മൈനസ് 38 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്. ഓയില്‍ കമ്പനികളില്‍ നിന്ന് ഓയില്‍ വാങ്ങിക്കുമ്പോള്‍ അവര്‍ക്ക് പണം കൊടുക്കേണ്ടതിനു പകരം അവര്‍ ഇങ്ങോട്ടു പണം തരേണ്ട അവസ്ഥ എന്നു വേണമെങ്കില്‍ പറയാം. ഓയില്‍ വില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില കുത്തനെ കുറയുമെന്നും ചിലപ്പോള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ പണം ഇങ്ങോട്ടു കിട്ടുമെന്നും വ്യാപകമായ പ്രചാരണങ്ങളും സജീവമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ഇതില്‍ കഴമ്പില്ലെന്നു മനസ്സിലാകും. കാരണം അമേരിക്കയും നമ്മളും ഉപയോഗിക്കുന്നത് രണ്ടു തരത്തിലുള്ള ക്രൂഡോയിലുകളാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡോയിലും അമേരിക്കയുടേത് വെസ്റ്റ് ടാക്‌സസ് ഇന്റര്‍മീഡിയറ്റ് എന്ന ഡബ്ലുടിഎ ക്രൂഡോയിലുമാണ്. ബ്രെന്റ് ക്രൂഡോയിലിന്റെ ഇന്നത്തെ…

Read More