വാട്‌സ്ആപ്പിലൂടെ മോശം ഭാഷയില്‍ സംസാരിച്ചു ! നടനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി നടി രഞ്ജിനി; സംഭവം ഇങ്ങനെ…

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടയില്‍ തനിക്കെതിരേ മോശം പദപ്രയോഗം നടത്തിയ നടനെതിരേ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി.

വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചത്.

ഇതേതുടര്‍ന്ന് രഞ്ജിനി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ ഈ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്നും താന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല, നിയമപരമായ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നടി വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ നടന് വിശദീകരണം നല്‍കാനുള്ള അവസരമാണ് താന്‍ നല്‍കുന്നത്. അതിന് കഴിയാതെ വരികയാണെങ്കില്‍ മാത്രമേ താന്‍ കേസുമായി മുന്നോട്ടുപോകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment