ന​ടി സോ​ണി​യ ഇ​നി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് ! സി​നി​മ-​സീ​രി​യ​ല്‍ ന​ടി​യി​ല്‍ നി​ന്നും മ​ജി​സ്‌​ട്രേ​റ്റി​ലേ​ക്കു​ള്ള യാ​ത്ര ഇ​ങ്ങ​നെ…

പ്ര​ശ​സ്ത സി​നി​മാ-​സീ​രി​യ​ല്‍ താ​രം സോ​ണി​യ ഇ​നി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ്. അ​ന്‍​പ​തോ​ളം സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി സി​നി​മ​ക​ളി​ലും സോ​ണി​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

മ​റ്റ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാ​റു​ണ്ടെ​ങ്കി​ലും, അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് മ​റ്റ് ജോ​ലി മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​ര്‍ അ​പൂ​ര്‍​വ​മാ​ണ്. ഈ ​പ​ട്ടി​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ സോ​ണി​യ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ എ​ല്‍​എ​ല്‍.​എം. വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു സോ​ണി​യ. ഡി​ഗ്രി​യും പി​ജി​യും ഫ​സ്റ്റ് ക്ലാ​സി​ല്‍ പാ​സാ​യ സോ​ണി​യ പി​ന്നീ​ട് എ​ല്‍​എ​ല്‍​ബി​യും എ​ല്‍​എ​ല്‍​എ​മ്മും പ​ഠി​ച്ചു.

തു​ട​ര്‍​ന്ന് വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റാ​യി നി​യ​മ​നം.

അ​വ​താ​ര​ക​യാ​യി മി​നി​സ്‌​ക്രീ​നി​ലെ​ത്തി​യ സോ​ണി​യ പി​ന്നീ​ട് സീ​രി​യ​ലി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും ചേ​ക്കേ​റി.

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​ത്ഭു​ത​ദ്വീ​പി​ല്‍ അ​ഞ്ച് രാ​ജ​കു​മാ​രി​മാ​രി​ല്‍ ഒ​രാ​ളാ​യി സോ​ണി​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

മൈ ​ബോ​സി​ല്‍ മ​മ്ത​യു​ടെ സു​ഹൃ​ത്താ​യും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍, മം​ഗ​ല്യ​പ്പ​ട്ട്, ദേ​വീ മാ​ഹാ​ത്മ്യം എ​ന്നി​ങ്ങ​നെ​യു​ള്ള സീ​രി​യ​ലു​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment