പല്ല് വെളുപ്പിക്കമാത്രമല്ല കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ ക​രു​ത്തും വ​ർ​ധി​പ്പി​ക്കും ഉ​മി​ക്ക​രി; ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു ഗ​വേ​ഷ​ണ ഗ്രാന്‍റ്

ടഇ​രി​ങ്ങാ​ല​ക്കു​ട: ഉ​മി​ക്ക​രി ഫൈ​ൻ അ​ഗ്ര​ഗേ​റ്റു​ക​ളി​ൽ ഒ​ന്നാ​യി ഉ​പ​യോ​ഗി​ച്ചു കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ ക​രു​ത്തു വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​നു ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു ഗ​വേ​ഷ​ണ ഗ്രാന്‍റ് ല​ഭി​ച്ചു.

കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ​ത്തി നു ​കാ​ല​ടി റൈ​സ് മി​ല്ലേ​ഴ്സ് ക​ണ്‍​സോ​ർ​ഷ്യ (കെ​ആ​ർ​എം​സി) മാ​ണു ഫ​ണ്ടു ന​ൽ​കു​ന്ന​ത്.

അ​രി നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി ലെ ​പ്ര​ധാ​ന അ​വ​ശി​ഷ്ട വ​സ്തു​വാ​യ ഉ​മി​ക്ക​രി ഉ​പ​കാ​ര​പ്ര​ദ​മാ​യി എ​ങ്ങ​നെ വി​നി​യോ​ഗി​ക്കാ​മെ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഇ​ന്നൊ​വേ​ഷ​ൻ ച​ല​ഞ്ചി​ലാ​ണു ഡോ. ​എം.​ജി. കൃ​ഷ്ണ​പ്രി​യ, ഡോ. ​ജി​നോ ജോ​ണ്‍, വി​നീ​ത ഷാ​രോ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം സ​മ​ർ​പ്പി​ച്ച ആ​ശ​യ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഗ​വേ​ഷ​ണം വി​ജ​യ​മാ​യാ​ൽ കോ​ണ്‍​ക്രീ​റ്റിം​ഗി​ൽ എം ​സാ​ൻ​ഡി​ന്‍റെ​യും മ​ണ​ലി​ന്‍റെ​യും ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും ഉ​മി​ക്ക​രി സം​സ്ക​ര​ണ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും ക​ഴി​യും.

തി​രു​വ​ന​ന്ത​പു​ര​ത്തു വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​എ​സ്. രാ​ജ​ശ്രീ​യി​ൽ നി​ന്നു കോ​ള​ജി​നു​വേ​ണ്ടി ഡോ. ​ജി​നോ ജോ​ണ്‍ ആ​ദ്യ ഗ​ഡു ഏ​റ്റു​വാ​ങ്ങി.

Related posts

Leave a Comment