സഹോദരന്റെ വിവാഹവേളയില്‍ തിളങ്ങി സൗന്ദര്യ ! തെന്നിന്ത്യയുടെ പ്രിയ നടിയുടെ പഴയ വീഡിയോ വൈറലാകുന്നു…

കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സൗന്ദര്യ.

മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നുന്ന താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്.

സൗന്ദര്യയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ സഹോദരന്‍ അമര്‍നാഥിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള വീഡിയോ ആണിത്. മനോഹരമായ ചിരിയും നിഷ്‌കളങ്കമായ മുഖഭാവങ്ങളുമായി കാമറക്കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് സൗന്ദര്യ.

തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും അവര്‍ മരിക്കുന്നതും.

സൗന്ദര്യയോടൊപ്പം സഹോദരന്‍ അമര്‍നാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തില്‍ മരിച്ചിരുന്നു. ‘ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്.

കന്നട ചലച്ചിത്രനിര്‍മാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18നാണ് സൗന്ദര്യ ജനിച്ചത്.

എംബിബിഎസ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു സൗന്ദര്യ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്.

1992ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം. തുടര്‍ന്ന് ഇതിഹാസ നടന്‍ കൃഷ്ണയുടെ നായികയായി ‘റൈതു ഭരതം’ എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചു.

കന്നഡയില്‍ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സൗന്ദര്യ, അധികം വൈകാതെ തെലുങ്കിലെ മുന്‍നിര നായികയായി മാറി. ‘മോഡേണ്‍ തെലുങ്ക് സിനിമയുടെ സാവിത്രി’ എന്നായിരുന്നു സൗന്ദര്യ അക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്.

Related posts

Leave a Comment