ഇന്‍ബോക്‌സില്‍ അശ്ലീല മെസേജ് അയച്ചവന് നല്ല കിടിലന്‍ പണി കൊടുത്ത സ്വാസിക ! ഇനി അവന്‍ ഒരു പെണ്ണിനും ഇമ്മാതിരി മെസേജ് അയയ്ക്കില്ല…

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്.

ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്‌ക്രീനില്‍ കൂടിയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.

ഫ്‌ളവര്‍സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയത്.

സീത എന്ന ടെറ്റില്‍ കഥാപാത്രമായി സ്വാസിക തകര്‍ത്തഭിനയിച്ചു. വൈഗ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ആണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്.

തമിഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയില്‍ നിന്നും അവസരം എത്തുക ആയിരുന്നു. ഫിഡില്‍ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നില്‍ എത്തിയത്.

അവതാരക, മോഡല്‍, അഭിനേത്രി എന്നീ മേഖലയില്‍ തിളങ്ങിയ നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.

ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തന്റെ പുത്തന്‍ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു ഞരമ്പ് രോഗിക്ക് താരം എട്ടിന്റെ പണി ആണ് കൊടുത്തിരിക്കുന്നത്.

തന്റെ ഇന്‍ബോക്സില്‍ മോശം മെസേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതില്‍ എന്ന വ്യക്തി ആണ് താരത്തിന് മോശം മെസേജുകള്‍ അയച്ചത്.

ഇത്തരം ഞരമ്പ് രോഗികള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോള്‍ താരം. ഇയാള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് താരം അറിയിച്ചത്.

കുറച്ചുകാലമായി ഇവനെ പോലെയുള്ള അമ്മമാരെയും പെങ്ങന്മാരെയും തിരിച്ചറിയാന്‍ പറ്റാത്ത ആളുകള്‍ ഇന്‍ബോക്സില്‍ മോശം മെസേജുകള്‍ അയക്കുന്നു.

ഇതുപോലെയുള്ള കമന്റുകള്‍ പലരും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കി.

ഏതൊരു പെണ്ണിനും ഇവനെ പോലെ ഉള്ളവരുടെ അടുത്ത് നിന്നും ഇതുപോലെയുള്ള മോശം പ്രവര്‍ത്തികള്‍ കാണേണ്ടിവരും, അങ്ങനെ കാണാതിരിക്കാന്‍ പ്രതികരിക്കുക എായിരുന്നു താരം ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം.

മെസ്സേജ് അയച്ച ആളിന്റെ പ്രൊഫൈല്‍ ലിങ്ക് സഹിതം ആണ് താരം പോസ്റ്റ് പങ്കുവെച്ചത്. എന്തായാലും അവന്‍ ഇനി ആര്‍ക്കും ഇത്തരം മെസേജ് അയയ്ക്കാന്‍ സാധ്യതയില്ല.

Related posts

Leave a Comment